അവന്‍ വരും ആ മണ്ണിന്റെ യഥാര്‍ഥ ഉടയോന്‍; വിഷുവിനു തിയേറ്ററില്‍ ആഘോഷമാക്കാന്‍ പള്ളിച്ചട്ടമ്പി എത്തുന്നു; ട്രെയ്ലര്‍ കാണാം

Web Desk
2 Min Read

കൊച്ചി: ഈ വര്‍ഷത്തെ വമ്പന്‍ വിഷു റിലീസായി എത്തുന്ന ടൊവിനോ തോമസ്- ഡിജോ ജോസ് ആന്റണി കൂട്ടുകെട്ടിന്റെ പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 11.11 മണിക്കാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയ്ലര്‍ പുറത്തു വിട്ടത്.

city exchange

ഏപ്രില്‍ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ അഞ്ചു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ത്രില്ലിങ്ങും ടോവിനോയുടെ ആക്ഷന്‍ പരിവേഷവും ഡിജോ ജോസ് ആന്റണി എന്ന സംവിധായകന്റെ മേക്കിങ് ക്വാളിറ്റിയും ട്രെയ്ലര്‍ സൂചിപ്പിക്കുന്നുണ്ട്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും ബ്രിജീഷും സി ക്യൂബ് ബ്രോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ടി എസ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജേക്ക്‌സ് ബിജോയ് സംഗീതത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ഇതിനകം വൈറലാണ്. ‘കാട്ടുച്ചെമ്പകം’ എന്ന ഗാനം യൂട്യൂബില്‍ പതിനഞ്ച് മില്ല്യണും ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷം റീല്‍സുമായി മുന്നേറുമ്പോള്‍ അതിനു ശേഷം പുറത്തിറങ്ങിയ ‘മാവീരാ..’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

1950- 60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ കയാദു ലോഹറാണ് പള്ളിച്ചട്ടമ്പിയില്‍ നായികയായി എത്തുന്നത്. വിജയരാഘവന്‍, ടി ജി രവി, സുധീര്‍ കരമന, ബാബുരാജ്, സിദ്ദിഖ്, ജോണി ആന്റണി, നിബ്രാസ് നൗഷാദ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

- Advertisement -
Ad image

ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തന്‍സീറുമാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂംസും റഷീദ് അഹമ്മദ് മേക്കപ്പും നിര്‍വഹിക്കുന്നു.

ലൈന്‍ പ്രൊഡ്യൂസര്‍- അലക്‌സ് ഇ കുര്യന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ അമ്പല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍- റെനിത് രാജ് ആന്റ് കിരണ്‍ റാഫേല്‍, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, ആര്‍ട്ട് ഡയറക്ടര്‍- രാജേഷ് മേനോന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അഖില്‍ വിഷ്ണു വി എസ്, പി ആര്‍ ഒ- അക്ഷയ് പ്രകാശ്, സ്റ്റില്‍സ്- റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്.

Share This Article
Leave a Comment
error: Content is protected !!