ഇഹലോകവും പരലോകവും ഒന്നിക്കുന്ന യാത്ര; കറക്കം’ ടീസര്‍ പുറത്തിറങ്ങി

Web Desk
2 Min Read

കൊച്ചി: അവര്‍ വരുന്നു! പാട്ടും ഡിസ്‌കോയും കൊണ്ട് മൈക്കല്‍ ജാക്‌സണ്‍ ലഹരി പിടിപ്പിച്ച എണ്‍പതുകളില്‍ നിന്ന് പുതിയ കാലത്തിന്റെ കുരുക്കുകളിലേയ്ക്ക് ഭാവിയിലേയ്‌ക്കൊരു റൂട്ട് മാപ്പ് തേടി കൊച്ചിയുടെ രാത്രികളിലേയ്ക്കിറങ്ങുന്ന അവര്‍ക്ക് വഴി തെളിയുമോ? ഹൊറര്‍ ഴോണറില്‍ സംഗീതത്തിന്റെയും നര്‍മ്മത്തിന്റെയും അകമ്പടിയോടെ എത്തുന്ന ചിത്രം, അവര്‍ നടത്തുന്ന രസകരമായ ഒരു യാത്രയുടെ കഥപറയുന്നു. ഭൂതം, ഭാവി, വാര്‍ത്തമാനം എന്നിങ്ങനെ പോകുന്ന കഥയില്‍ അവതരിപ്പിക്കുന്ന ‘ഡാന്‍സിങ് ഗോസ്റ്റ്‌സ്’ എന്ന പ്രമേയം മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്തതെന്ന് അണിയറ പ്രവര്‍ത്തകള്‍ അവകാശപ്പെടുന്നു.

city exchange

പണ്ടെങ്ങോ മരിച്ചവര്‍ക്ക് ഇന്നത്തെ ലോകം വഴികാട്ടുമോ? അതോ തിരിച്ചോ.
ആകാംക്ഷയുണര്‍ത്തി ടീസര്‍ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ക്രൗണ്‍സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അങ്കുഷ് സിങ്, കിമ്പര്‍ളി ട്രിനിഡാഡ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്.

നിപിന്‍ നാരായണന്‍, സുഭാഷ് ലളിത സുബ്രഹ്മണ്യന്‍, അര്‍ജുന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന് തെന്നിന്ത്യന്‍ ഹിറ്റ് മേക്കര്‍ സാം സി എസ് സംഗീതം പകരുന്നു.

ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്, അഭിറാം രാധാകൃഷ്ണന്‍, സിദ്ധാര്‍ഥ് ഭരതന്‍, ജീന്‍ പോള്‍ ലാല്‍, പ്രവീണ്‍ ടി ജെ, മണികണ്ഠന്‍ ആചാരി, ബിജു കുട്ടന്‍, മിഥൂട്ടി, ഷോണ്‍ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടില്‍, മനോജ് മോസസ്, കെയിന്‍ സണ്ണി, ശ്രാവണ്‍, വിഷ്ണു രഘു തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.

- Advertisement -
Ad image

ഛായാഗ്രഹണം- ബബ്ലു അജു, എഡിറ്റര്‍- നിതിന്‍ ആരോള്‍, കോസ്റ്റ്യൂംസ്- മെല്‍വി, മേക്കപ്പ്- ആര്‍ ജി വയനാടന്‍, കോ ഡയറക്ടര്‍- ജിതിന്‍ സി എസ്, സൗണ്ട് മിക്‌സ്ങ്ങ്- അരവിന്ദ് മേനോന്‍, ആര്‍ട്ട്- രാജേഷ് പി വേലായുധന്‍, കഥ- ധനുഷ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രശോഭ് വിജയന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- മോഹിത് ചൗധരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോഷ് കൈമള്‍, മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍- ഡോ. സംഗീത ജനചന്ദ്രന്‍, സ്റ്റില്‍സ്- നിദാദ്, അഭിലാഷ് മുല്ലശ്ശേരി, സൗണ്ട്- സിങ്ക് സിനിമ, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്.

അന്‍വര്‍ അലി, വിനായക് ശശികുമാര്‍, മുഹ്‌സിന്‍ പെരാരി, ഹരീഷ് മോഹനന്‍, സു എന്നിവര്‍ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ ഹൊററായി അവതരിപ്പിക്കുന്ന ‘കറക്കം’ ഈ മാസം തിയേറ്ററുകളിലെത്തും. പി ആര്‍ ഒ- എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!