മൈത്രി സോഷ്യല്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ‘ഒരു ജീവനായി ഒരു തുള്ളി രക്തം’ എന്ന ശീര്‍ഷകത്തില്‍ മൈത്രി സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ആറാമത് രക്തദാന ക്യാമ്പ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ നടന്നു. ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 85ഓളം രക്തദാതാക്കള്‍ ക്യാമ്പില്‍ എത്തി രക്തം നല്‍കി.

city exchange

മൈത്രി പ്രസിഡന്റ് സലിം തയ്യില്‍ അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ലോക കേരളസഭ അംഗവുമായ കെ ടി സലിം ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതം ആശംസിച്ചു

മൈത്രി രക്ഷാധികാരി ഷിബു പത്തനംതിട്ട, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, മാധ്യമ പ്രവര്‍ത്തകന്‍ ഇ രാജീവ്, സാമൂഹിക പ്രവര്‍ത്തകരായ ഫസലു ഹഖ്, മജീദ് തണല്‍, മന്‍ഷീര്‍, സ്റ്റീവുസണ്‍, മുസ്തഫ പട്ടാമ്പി, ഗഫൂര്‍ മൂക്കുതല സന്ദേശങ്ങള്‍ കൈമാറി.

മൈത്രി ബഹ്‌റൈന്‍ ജീവകാരുണ്യ രംഗത്ത് നടത്തുന്ന നിരന്തര ഇടപെടലുകളും സാമൂഹിക പ്രതിബദ്ധതയും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിനന്ദിച്ചു.

- Advertisement -
Ad image

ചീഫ് കോര്‍ഡിനേറ്റര്‍ സുനില്‍ ബാബു, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജോയിന്റ് സെക്രട്ടറി ഷബീര്‍, ചാരിറ്റി കണ്‍വീനര്‍ അന്‍വര്‍ ശൂരനാട്, മെമ്പര്‍ഷിപ്പ് കണ്‍വീനര്‍ അബ്ദുല്‍ സലീം, സഹ കണ്‍വീനര്‍മാരായ റജബുദ്ദീന്‍, നവാസ് കുണ്ടറ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അന്‍സാര്‍ തേവലക്കര, അജാസ്, ഷിറോസ്, നിസാം, നൗഷാദ് തയ്യില്‍ മൈത്രി അംഗം ജമാല്‍ കോയിവിള എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മൈത്രി ട്രഷറര്‍ അബ്ദുല്‍ ബാരി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!