
കൊച്ചി: ആള് കേരള ഓപ്റ്റിക്കല്‍ അസോസിയേഷന് എറണാകുളം ജില്ല ത്രൈവാര്‍ഷിക സമ്മേളനവും 2026- 29 കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കുടുംബ സംഗമവും നടത്തി.

ജില്ലാ പ്രസിഡന്റ് പോള്‍ വെട്ടിക്കനാകുടി അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ അഡ്വ. വി കെ മിനിമോള്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുമ്പോട്ടു പോകാന്‍ സാധിക്കണമെന്ന് മേയര്‍ പറഞ്ഞു. സമൂഹത്തോടുള്ള കടമകള്‍ നിര്‍വ്വഹിക്കുകയും അര്‍ഹരായവരെ സഹായിക്കുകയും വേണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എം പി സലീം ഹാജി പ്രഭാഷണം നടത്തി. മികച്ച കാര്യങ്ങള്‍ ചെയ്യാന്‍ സംഘടനയ്ക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ ഫണ്ട് അംഗം അനില്‍ കുമാറിന്റെ നിര്യാണത്തില്‍ ഭാര്യ മീനയ്ക്ക് വെല്‍ഫെയര്‍ ഫണ്ട് ചെയര്മാന് കെ എസ് സച്ചുലാല്‍ ആറു ലക്ഷം രൂപ കൈമാറി.
60 വയസ്സുകഴിഞ്ഞ അംഗങ്ങളെ ആദരിക്കല്‍, എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, പി ജി, പി എച്ച് ഡി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കല്‍ തുടങ്ങിയവ നടന്നു.
സെക്രട്ടറി എം യു തങ്കച്ചന്, ജോ സെക്രട്ടറി അനീസ് എസ് തെരുവത്ത്, ട്രഷറര്‍ സുനില്‍ കുമാര്‍ സി കെ, സംസ്ഥാന പാട്രണ്‍ ജോര്‍ജ് വര്‍ഗ്ഗീസ് ജോസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ ജെ ശ്രീജിത്ത്, പി ശ്രീവല്സന്, ഗിരീഷ് കുമാര്‍ കെ, സംസ്ഥാന സെക്രട്ടറി സക്കറിയ ഫാസില്‍, ജില്ലാ രക്ഷാധികാരി ടി പി ജോസ്, ജില്ലാ വൈസ് പ്രസിഡന്റ് ജോളി ലോറന്‍സ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജാക്സണ് ജേക്കബ്, സംസ്ഥാന- ജില്ലാ വൈസ് പ്രസിഡന്റ് ഹാഷിം ടി എന്നിവര്‍ പ്രസംഗിച്ചു.
കണ്ണട വ്യാപാരികള്‍ക്ക് ആവശ്യമുള്ള ലെന്‍സുകളുടേയും ഫ്രെയിമുകളുടേയും മറ്റു ഉപകരണങ്ങളുടെയും സ്റ്റാളുകളും സമ്മേളനത്തില്‍ ഒരുക്കിയിരുന്നു.

