കെ എം എ: അല്‍ജിയേഴ്സ് ഖാലിദ് പ്രസിഡന്റ്; ലേഖാ ബാലചന്ദ്രന്‍ സെക്രട്ടറി

Web Desk
1 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ എം എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൂവത്ത് ഇന്റര്‍നാഷണല്‍ സ്ഥാപകനും ഉടമയുമായ അല്‍ജിയേഴ്സ് ഖാലിദാണ് പുതിയ പ്രസിഡന്റ്. റെസിടെക് ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് സ്വിച്ച്ഗിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലേഖ ബാലചന്ദ്രന്‍ സെക്രട്ടറിയും വര്‍മ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ ഹോണററി ട്രഷററുമാണ്. മുന്‍ കമ്മിറ്റിയില്‍ അല്‍ജിയേഴ്സ് ഖാലിദ് സീനിയര്‍ വൈസ് പ്രസിഡന്റും ലേഖ ബാലചന്ദ്രന്‍ ജോയിന്റ് സെക്രട്ടറിയും കെ അനില്‍ വര്‍മ ഹോണററി സെക്രട്ടറിയുമായിരുന്നു.

city exchange

ഓര്‍ഗാനിക്ക് ബിപിഎസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് നാരായണന്‍ സീനിയര്‍ വൈസ് പ്രസിഡന്റും സികോണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അനില്‍ ജോസഫ് വൈസ് പ്രസിഡന്റുമാണ്. ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കണ്‍ട്രി മാനേജിംഗ് ഡയറക്ടര്‍ രമേഷ് നായരാണ് ഹോണററി ജോയിന്റ് സെക്രട്ടറി.

Share This Article
Leave a Comment
error: Content is protected !!