കേരള പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം സ്‌പെഷല്‍ കണ്‍വെന്‍ഷന്‍

Web Desk
1 Min Read

പയ്യന്നൂര്‍: കേരള പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം മണ്ഡലംതല സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ജില്ല പ്രവാസി പ്രസിഡണ്ട് സി പി വി അബ്ദുല്ല ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍സിപ്പാല്‍ ലീഗ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

city exchange

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അശ്റഫ് മെമ്പര്‍ഷിപ് ഉദ്ഘാടനം ചെയ്തു.
പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുത്തി ഹാജി സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം കരപ്പാത്ത് ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പോത്താംകണ്ടം, മുന്‍സിപ്പല്‍ ലീഗ് പ്രസിഡണ്ട് വി കെ ശാഫി, പയ്യന്നൂര്‍ മുന്‍സിപ്പാല്‍, കൗണ്‍സിലംഗം വി കെ പി ഇസ്മായില്‍, മുഹമൂദ് ഹാജി, പുളിങ്ങോം സൈഫുദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇക്കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്ലിം ലീഗ് നേതാവും ചന്ദ്രിക മുന്‍ അസോസിയേറ്റ് എഡിറ്ററും മുസ്ലിം യൂത്ത് ലീഗ നേതാവുമായ കെ കെ മുഹമ്മദ്, പത്രപ്രവര്‍ത്തകനായ വി എന്‍ അന്‍സല്‍,
യൂസഫ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

അബ്ദുല്‍ അസീസ് ഹാജി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. കാട്ടൂര്‍ ഹംസ, ടി പി അസീസ് ഹാജി, എസ് സി അശ്‌റഫ്, പി പി സുലൈമാന്‍ ഹാജി, ഗഫൂര്‍ ഹാജി, ഹാരിസ്, മുണ്ടക്കാല്‍ ഇബ്രാഹിം, കെ വി അബൂബക്കര്‍, പി പി മുഹമ്മദലി, അബ്ദുല്‍ സലാം കവ്വായി, ഇബ്രാഹിം കുട്ടി ഹാജി, സിദ്ദീഖ് ഹാജി ഞെക്ലി, ഗഫൂര്‍ കുഞ്ഞിമംഗലം, അശ്റഫ് പുളിങ്ങോം, പി വി അബൂബക്കര്‍ തട്ടുമ്മല്‍ തുടങിയവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ടി പി അസീസ് ഹാജി നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!