ഡോം ഖത്തര്‍ രക്തദാന പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തര്‍ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും സേവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു.

city exchange

പരിപാടിയില്‍ പങ്കെടുത്ത ഡോം ഖത്തര്‍ അംഗങ്ങള്‍ സ്വമേധയാ രക്തം ദാനം ചെയ്യുമെന്നും സമൂഹത്തില്‍ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുമെന്നും പ്രതിജ്ഞയെടുത്തു. വൈസ് പ്രസിഡന്റ് ഡോ. ഷഫീഖ് താപ്പി മമ്പാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടേറിയറ്റ് അംഗങ്ങളും പ്രവര്‍ത്തകരും പ്രതിജ്ഞയില്‍ പങ്കുചേര്‍ന്നു.

ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് വഴക്കാട് സ്വാഗതവും ട്രഷറര്‍ സൗമ്യ പ്രദീപ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!