ഗൃഹാതുരുത്ത്വമുണര്‍ത്തുന്ന ഗ്രാമഭംഗിയില്‍ വശ്യതയാര്‍ന്ന ഒരു നാടന്‍ പാട്ട്

Web Desk
1 Min Read

കൊച്ചി: പഴമയുടെ പുതിയ കാഴ്ചകളും മികവുറ്റ രീതിയില്‍ ഗ്രാമീണ ഭംഗിയും മുഴുവനായും ഒപ്പിയെടുത്ത വശ്യമായൊരു നാടന്‍ പാട്ടാണ് ‘തിത്തിരി’ എന്ന ഷോര്‍ട്ട് ഫിലിമിലെ ‘ഇത്തിരിയുള്ളൊരു പെണ്ണോ’ എന്ന് തുടങ്ങുന്ന ഗാനം. തനി നാടന്‍ രംഗങ്ങളാണ് ഈ ഗാനത്തിന് ഭംഗി കൂട്ടുന്നതെന്ന് പറയാതെ വയ്യ. വയലും മലയും കുന്നും കുളവും എല്ലാം മികവുറ്റ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഞാറു നടുന്നതും വെളിച്ചപ്പാടും അമ്പലവും കൊയ്ത്തുമെല്ലാം വളരെ വേഗത്തില്‍ ആസ്വാധകന്റെ മനസ്സില്‍ പഴയകാല ഓര്‍മ്മകളെ കോറിയിടാന്‍ ഈ ഗാനത്തിനും അതിന്റെ ഭംഗിയാര്‍ന്ന വിഷ്വല്‍സിനും സാധിച്ചു. സിനിമയില്‍ സജീവ സാനിധ്യമായ അഞ്ജലി നായര്‍ ഗാനരംഗത്തില്‍ രണ്ടു കുട്ടികളുടെ അമ്മയുടെ വേഷത്തില്‍ എത്തുന്നു.

city exchange

ദുര്‍ഗ്ഗ വിശ്വാനന്ദിന്റെ വേറിട്ട ആലാപന ശൈലികൂടി ചേര്‍ന്നപ്പോള്‍ ഗാനം മറ്റൊരു തലത്തിലേക്കെത്തി. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത്ത് ജോയിയും അച്ചു വിജയനുമാണ് ഈ ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. ജോയ് മ്യൂസിക് ആണ് ഗാനം വിതരണത്തിനെത്തിക്കുന്നതും. പ്രശാന്ത് നങ്ങാട്ടിന്റെ മനോഹരമായ വരികള്‍ക്ക് മാറ്റ് കൂട്ടി സംഗീതം പകര്‍ന്നിരിക്കുന്നത് അതുല്‍ നറുകരയാണ്. ഗ്രാമീണഭംഗി മികച്ച രീതിയില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സഹായിച്ചു കൊണ്ട് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പോപ്പി ആണ്.

‘തിത്തിരി’ എന്ന ഷോര്‍ട്ട് ഫിലിം വേറിട്ടൊരു കഥയുമായാണ് സഹൃദയരിലേക്കെത്തുന്നത്. സ്വന്തം മകളെ ദാരുണമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ കൊല്ലുന്ന സ്ത്രീയുടെ കഥയാണ് ‘തിത്തിരി’. അഞ്ജലി നായര്‍, വിനയ് ഫോര്‍ട്ട്, വര്‍ഷ മഹേഷ്, രാജേഷ് ശര്‍മ, ഐറിന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!