ജീവിതശൈലീ രോഗങ്ങള്‍ക്ക് അത്യാധുനിക ചികിത്സയുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്

Web Desk
1 Min Read

കോട്ടക്കല്‍: പ്രമേഹം, ഫാറ്റി ലിവര്‍, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ബാധിച്ചവര്‍ക്കായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ അത്യാധുനിക ചികിത്സാ പരിചരണം ആരംഭിച്ചു. പരമ്പരാഗത രീതികളിലൂടെ രോഗനിയന്ത്രണം സാധ്യമാകാത്തവര്‍ക്കായാണ് ഇഞ്ചക്ഷന്‍ ഉപയോഗിച്ചുള്ള നൂതന ചികിത്സാക്രമം ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്.

city exchange

പൂര്‍ണ്ണമായും വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നൂതന ചികിത്സ ആരോഗ്യ സങ്കീര്‍ണ്ണതകള്‍ ലഘൂകരിച്ച് രോഗമുക്തി വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് ജനറല്‍ മെഡിസിന്‍ ജീവിതശൈലി വിഭാഗം മേധാവി ഡോ. നിസാബ് പി പി അറിയിച്ചു.

കരളില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഘട്ടംഘട്ടമായി നീക്കം ചെയ്ത് കരളിന്റെ സ്വാഭാവിക പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ ഈ ചികിത്സ ഏറെ ഫലപ്രദമാണ്. അതോടൊപ്പം ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീര്‍ഘകാലത്തേക്ക് കൃത്യമായി നിയന്ത്രിക്കാനും ഈ ചികിത്സയിലൂടെ സാധ്യമാകുന്നു. കൂടാതെ അമിതവണ്ണത്തിന് പരിഹാരമായി ശരീരഭാരം സുരക്ഷിതമായി കുറയ്ക്കുന്നതിനൊപ്പം ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് രോഗി എത്തുന്നതിനുള്ള സാധ്യതയും കുറക്കാന്‍ സഹായിക്കുന്നു.

കേരളത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം ആധുനിക ചികിത്സാ രീതികള്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന ലക്ഷ്യത്തോടെയാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ ഇത്തരം നൂതന ചികിസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്. ഓരോ രോഗിയുടെയും വിശദമായ ശാരീരിക പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും മരുന്നിന്റെ കൃത്യമായ അളവ് നിശ്ചയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരളിലെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന സിറോസിസ് പോലുള്ള മാരകാവസ്ഥകളിലേക്ക് രോഗം വഷളാകുന്നത് തടയാന്‍ പ്രാഥമികഘട്ടത്തിലുള്ള ഇത്തരം മെഡിക്കല്‍ ഇടപെടലുകള്‍ സഹായിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!