മീഡിയാവണ്‍ ഓഫീസ് സി പി ഐ നേതാക്കള്‍ സന്ദര്‍ശിച്ചു

Web Desk
1 Min Read

കോഴിക്കോട്: മീഡിയാവണ്‍ സെന്‍ട്രല്‍ ഓഫീസ് സി പി ഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി ഗവാസ് എന്നിവരാണ് ഓഫീസിലെത്തി പിന്തുണ അറിയിച്ചത്.

city exchange

മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍, മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, മാനേജിംഗ് എഡിറ്റര്‍ സി ദാവൂദ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി ടി നാസര്‍ എന്നിവരെ നേരില്‍ കണ്ട് സംസാരിച്ചു പിന്തുണ അറിയിച്ചു.

മീഡിയാ വണ്‍ ചാനലിനെതിരെ സ്വീകരിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന ഏകപക്ഷീയ നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിന്റെ കാര്യ കാരണങ്ങള്‍ പൊതുജന സമക്ഷം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ദുരൂഹമാണ്. രാജ്യദ്രോഹം എന്നതിനെ സര്‍ക്കാര്‍ സ്വത്രന്ത്ര്യം കവരാനുള്ള ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഒരു മാധ്യമ സ്ഥാപനം എന്ന നിലയില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന സംരക്ഷണം മീഡിയാവണിന് ലഭിക്കണം. ഇതിനായുളള സമരങ്ങള്‍ക്ക് സി പി ഐ പുര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സി പി ഐ നേതാക്കള്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്കിനെതിരായ മീഡിയാവണ്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതോടെ ചാനലിന്റെ സംപ്രേഷണം തടസ്സപ്പെട്ടിരിക്കുകയാണ്. ദേശസുരക്ഷ എന്ന പേരില്‍ കാരണം പോലും വ്യക്തമാക്കാതെ ചാനലിനെതിരെ നടപടി സ്വീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

Share This Article
Leave a Comment
error: Content is protected !!