
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ചുണങ്ങംവേലി സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ഉദ്ഘാടനം ചെയ്തു.

ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എല്‍സി ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ രാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് യു കെ ബിന്ദു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് എസ് രേഖ, ക്ലിഫി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
