പ്രായംമറന്ന് സേവനം തപസ്യയാക്കിയ സി കെ

Web Desk
1 Min Read

പ്രായമായിട്ടും ഒരു യുവാവിന്റെ ചുറുചുറുക്കോടെ ഏതു സമയത്തും എവിടെയും ഓടിയെത്തുമായിരുന്നു സി കെ അഹമദ് ഹാജിക്ക. സങ്കീര്‍ണ്ണമായ പ്രശ്നങ്ങളില്‍ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും ഉപദേശം തേടുന്നത്സി കെയോടായിരിക്കും. കൃത്യമായ പരിഹാരം ഉണ്ടാവുമെന്ന പൂര്‍ണ്ണ വിശ്വാസമായിരുന്നു അതിനു കാരണം.

city exchange

ശാരീരികവും മാനസികവും എന്തിനേറെ സാമ്പത്തികവുമായ സേവനങ്ങളില്‍ സംതൃപ്തിയടയുന്ന വ്യക്തിത്വം വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും ഒരു പോലെ പെരുമാറുന്ന വിശാല ഹൃദത്തിനുടമയാണ്. തൊട്ടടുത്ത പ്രദേശത്ത് ജനിച്ചു പുതിയ വീട് നിര്‍മ്മിച്ചു താമസമാക്കിയതിലൂടെ രാമന്തളിക്കാരനായ അദ്ദേഹം നാടിന്റെ സര്‍വ്വ മേഖലകളിലും വികസന പ്രവര്‍ത്തനങ്ങളിലും ആത്മാര്‍ഥതയും നിറഞ്ഞ നിഷ്‌കളങ്കതയും പകരം വെക്കാനാവാത്ത സേവനവും അര്‍പ്പിച്ചിരുന്നു.

മത- സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക- വിദ്യാഭ്യാസ രംഗത്ത് തിളക്കമേറിയ സേവനങ്ങള്‍ അര്‍പ്പിച്ചു. മുസ്ലിം ലീഗ്, മുസ്ലിം ജമാഅത്ത്, യതീംഖാന, സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയുടെ പ്രധാന സാരഥ്യം വഹിച്ചിരുന്നു.

എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയാണ്അദ്ദേഹം വിട പറഞ്ഞത്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കാര്യക്ഷമതയോടെ നിര്‍വ്വഹിക്കുമെന്ന ആത്മ വിശ്വാസം സുഹൃദ് ബന്ധങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ചു. നാട്ടില്‍ മാത്രമല്ല അയല്‍ പ്രദേശങ്ങളിലുംവിദേശ നാടുകളില്‍ പോലും ഹാജിക്കയുടെ സമൂഹത്തോടും നാട്ടുകാരോടും കാണിച്ചിരുന്ന കടപ്പാടും സേവന മനസ്ഥിതിയും അടുത്തസുഹൃദ് വലയങ്ങളില്‍ പോസിറ്റീവ് എനര്‍ജി പകര്‍ന്നു. ആദരി ക്കേണ്ടവരെ കൃത്യമായി കൃത്യസമയത്ത്മായം ചേര്‍ക്കാതെ തന്നെ ആദരിക്കുമെന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്.

- Advertisement -
Ad image

അതിന്റെ ഉദാഹണങ്ങളിലൊന്ന് കുറിക്കാം. ഒരിക്കല്‍ പത്ര പ്രചാരണവുമായി ബന്ധപ്പെട്ട് വീട് സന്ദര്‍ശിച്ച നേരം അനുഭവപ്പട്ട കാര്യങ്ങളിലൊന്ന് ഇവിടെ കുറിക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ വീടു വീടാന്തരം കയറിയിറങ്ങേണ്ടതില്ല, ചെറുപ്പക്കാരെയോ അല്ലാത്തപക്ഷം വിതരണത്തിന് നിയോഗിക്കുന്ന വെണ്ടര്‍മാരെയോ ഏല്‍പ്പിച്ചാല്‍ മതി. നിങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ മാത്രം മതിയെന്ന് പറഞ്ഞു അദ്ദേഹം. സര്‍വ്വ രംഗത്തും മിക്ക പ്രശ്നങ്ങള്‍ക്കുംനിഷ്പക്ഷമായ പരിഹാരം കാണാന്‍ പ്രാപ്തനായ ഒരു നേതാവിന്റെ വിയോഗത്തില്‍ നാടു മുഴുവന്‍ തേങ്ങുകയാണ്.

പരലോക ജീവിതം ധന്യമാക്കാന്‍സര്‍വ്വ ലോക രക്ഷിതാവിനോട് പ്രാര്‍ഥിച്ചുകൊണ്ട് സന്തപ്ത കുടുംബത്തിന്റെ അപരിഹാര്യമായ ദുഃഖത്തിലും തീരാനഷ്ടത്തിലും പങ്കു ചേരുന്നു.

Share This Article
Leave a Comment
error: Content is protected !!