

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന വാര്‍ഷിക അത്‌ലറ്റിക് മീറ്റിന് കൊടിയിറങ്ങി.
അത്‌ലറ്റിക്ക് മീറ്റിന്റെ ഉദ്ഘാടനം ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ് സി താരം പ്രതീഷ് ദിനകനാണ് നിര്‍വ്വഹിച്ചത്. നാലു ഹൗസുകളിലായി കുട്ടികളെ വേര്‍തിരിച്ച് നടത്തിയ മത്സരത്തില്‍ നൂറുകണക്കിന് കുട്ടികളാണ് ആവേശത്തോടെ പങ്കെടുത്തത്.
അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി മേളയില്‍ വ്യത്യസ്ത മത്സരങ്ങളാണ് സംഘടിപ്പിച്ചത്. സമാപന ചടങ്ങില്‍ സ്‌കൂള്‍ സി ഇ ഒ മുഹമ്മദ് സഅദ്, പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍, പയ്യന്നൂര്‍ മുന്‍സിപ്പാല്‍ കൗണ്‍സിലര്‍ ഹസീന കാട്ടൂര്‍, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ, വൈസ് ചെയര്‍മാന്‍മാരായ എന്‍ജിനിയര്‍ ഷൗക്കത്തലി, ഹാജി എം കെ തയ്യില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

