
ദോഹ: കോട്ടയം ജില്ലയിലെ വൈക്കം തോട്ടകം സ്വദേശി പന്തല്ലൂര്‍ വീട്ടില്‍ കുര്യന് വര്‍ക്കി (51) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഐന്‍ഖാലിദില്‍ നിര്യാതനായി. താമസസ്ഥലത്തിനടുത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

പിതാവ്: വര്‍ക്കി, മാതാവ്: കത്രിക്കുട്ടി. ഭാര്യ: സിസി വര്‍ഗീസ്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്വേയ്സില് നാട്ടിലേക്ക് കൊണ്ടുപോയി.
