ആലുവയിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കുന്നതിന് പൊതുജനാഭിപ്രായം തേടുന്നുവെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
2 Min Read

ആലുവ: ആലുവ ടൗണിലും ബൈപാസ്സില്‍ പറവൂര്‍ കവല മുതല്‍ മംഗലപ്പുഴപാലം വരെയുള്ള ഭാഗത്ത് ഉണ്ടാകുന്ന ഗതാഗതകുരുക്ക് പരിഹരിക്കുവാനുള്ള പദ്ധതികള്‍ക്കാവശ്യമായ സാധ്യതാ പഠനം നടത്തുന്നതിന് 30 ലക്ഷം രൂപ ബഡ്ജറ്റില്‍ അനുവദിച്ചിരുന്നു.

city exchange

എം എല്‍ എയുടെ ആവശ്യപ്രകാരം സാധ്യതാ പഠനം നടത്തുന്ന നാറ്റ് പാക്കിന്റെ ഡയറക്ടര്‍ പ്രൊഫസര്‍ ഡോ. ആശാലതയും എഞ്ചിനീയര്‍മാരും പറവൂര്‍ കവല മുതല്‍ പുളിഞ്ചോടുവരെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തി. തുടര്‍ന്ന് ആലുവ പി ഡബ്ല്യ ഡി റസ്റ്റ് ഹൗസില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ വിവിധ അഭിപ്രായങ്ങള്‍ വരികയും രേഖപ്പെടുത്തുകയും ചെയ്തു.

ട്രാഫിക് ബ്ലോക്ക് മാറ്റുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം ഒരാഴ്ചക്കുള്ളില്‍ തേടുവാന്‍ യോഗം തീരുമാനിച്ചു. പത്താം തിയ്യതി വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങളുടെ രേഖാമൂലമുള്ള അഭിപ്രായം ആലുവ എം എല്‍ എ ഓഫീസ്, മുനിസിപ്പാലിറ്റി, ആലുവ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കുമെന്ന് എം എല്‍ എ പറഞ്ഞു.

സാധ്യതാ പഠനം നടത്തി രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നാറ്റ്പാക്ക് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. സാധ്യതാ പഠനത്തിനുള്ള മൂന്ന് ഓപ്ഷനുകള്‍ ജനപ്രതിനിധികളേയും മറ്റു ബന്ധപ്പെട്ട അധികാരികളേയും സംഘടനകളേയും ബോധ്യപ്പെടുത്തി അതില്‍ നിന്നും വരുന്ന അഭിപ്രായങ്ങള്‍ സ്വരൂപിച്ച് അന്തിമ ഡി പി ആറിലേക്ക് പോകുമെന്ന് എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image

അന്തിമ ഡി പി ആര്‍ ആയതിനുശേഷം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ച് ട്രാഫിക് ബ്ലോക്ക് മാറുന്നതിനുള്ള പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് ബെന്നി ബഹനാന്‍ എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ എന്നിവര്‍ പറഞ്ഞു.

ബെന്നി ബഹനാന്‍ എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, നാറ്റ് പാക്ക് ഡയറക്ടര്‍ പ്രൊ. ഡോ. ആശാലത, റൂറല്‍ എസ് പി സുദര്‍ശനന്‍, ചെയര്‍ പേഴ്‌സണ്‍ സൈജി ജോളി, വൈസ് ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, ഡി വൈ എസ് പി ബാബുക്കുട്ടന്‍, ജെ ആര്‍ ടി ഒ അഫ്സല്‍, ഡോ. ഷാഹിം, സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, അനീഷ് കിനി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, നാഷണല്‍ ഹൈവേ എഞ്ചിനീയര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ പി എം മൂസക്കുട്ടി, പി പി ജെയിംസ്, മിനി ബൈജൂ, ലളിത ഗണേശന്‍, കൗണ്‍സിലര്‍മാരായ ശ്രീജേഷ്, എം ഒ ജെറാള്‍സ്, പത്മനാഭന്‍, സിജു തറയില്‍, ശ്രീലത രാധാകൃഷ്ണന്‍, പ്രീത, എന്‍ കെ എ ലത്തീഫ്, നസീര്‍ ബാബു, എ ജെ റിയാസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!