
ദോഹ: ഖത്തറിലെ സംഗീത കൂട്ടായ്മയായ സിക്സ് എസ് മ്യൂസിക്ക് ബാന്റിന്റെ വാര്‍ഷികാഘോഷം ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ രാത്രി 11 വരെ ഐ സി സി അശോകാ ഹാളില്‍ നടക്കും. സംഗീതവും നൃത്തവും കലാപരിപാടികളും അതിഥി സാന്നിധ്യവും സമന്വയിപ്പിച്ച ബാന്റ് ഫ്യൂഷന്‍ മെഗാ സംഗീത- സാംസ്കാരിക പരിപാടിയാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

ചലച്ചിത്ര താരം ഐശ്വര്യ അര്ജുന്, സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവര്ത്തകന് ഡോ. റാഷിദ് പട്ടാത്ത്, റേഡിയോ ജോക്കി ജിബിന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. റൂഫ് മലയയില്‍, സന്തോഷ് കണ്ണമ്പറമ്പില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായും ചടങ്ങില്‍ സാന്നിധ്യമറിയിക്കും.

സിക്സ് എസ് മ്യൂസിക്ക് ബാന്റിലെ ഗായകരുടെ നേതൃത്വത്തില്‍ മലയാളം, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി സംഗീതാസ്വാദകര്‍ക്കായി വൈവിധ്യമാര്‍ന്ന ലൈവ് ബാന്‍ഡ് പെര്‍ഫോമന്‍സ് ഒരുക്കിയിട്ടുണ്ട്. കൂടാതെ കുടുംബശ്രീ കലാസംഘത്തിന്റെ സ്കിറ്റ് അവതരണവും ടീം ട്വിങ്കിള്‍ ടോസിന്റെ നൃത്താവിഷ്കാരങ്ങളും മയൂര നാട്യകലാക്ഷേത്രയുടെ ക്ലാസിക്കല്‍- ഫ്യൂഷന്‍ നൃത്തപരിപാടികളും വേദിയെ കൂടുതല്‍ വര്‍ണാഭമാക്കും.
ഖത്തറിലെ മലയാളി കലാകാരന്മാരെയും സംഗീതാസ്വാദകരെയും ഒരേ വേദിയില്‍ അണിനിരത്തി കലാ- സാംസ്കാരിക രംഗത്ത് പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെയാണ് സിക്സ് എസ് മ്യൂസിക്ക് ബാന്റ് പ്രവര്‍ത്തിക്കുന്നത്.

