കേരളത്തിലെ വ്യവസായ മേഖല കുതിപ്പിലേക്ക്: വിഷ്ണുകാന്ത്

Web Desk
1 Min Read

കൊച്ചി: കേരളത്തിലെ വ്യവസായ മേഖല കുതിപ്പിലേക്കെന്ന് കേരള സര്‍ക്കാര്‍ അക്കൗണ്ടന്റ് ജനറല്‍ വിഷ്ണുകാന്ത്. ടൈ കേരള സംഘടിപ്പിച്ച ‘സ്റ്റേക്ക് ഹോള്‍ഡര്‍ ഇന്ററാക്ഷന്‍ ഓണ്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്’ എന്ന റൗണ്ട് ടേബിള്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

city exchange

കേരളത്തില്‍ യുവാക്കളിലും വിദ്യാര്‍ഥികളിലും സംരംഭകത്വ മനോഭാവം വളര്‍ന്നുവരുന്നത് ഈ കുതിപ്പിന്റെ സൂചനയാണെന്നും വിഷ്ണുകാന്ത് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വ്യവസായ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തം സാമ്പത്തിക രംഗത്ത് ഒഴിച്ചുകൂടാനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നു കേരള സര്‍ക്കാര്‍ സീനിയര്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഷെറിന്‍ എം എസ് അഭിപ്രായപ്പെട്ടു. വ്യവസായ മേഖലയിലെ കെ- സ്വിഫ്റ്റ് ഏകജാലക പോര്‍ട്ടലിലെ വേഗത്തിലുള്ള ക്ലിയറന്‍സ്, റെഗുലേറ്ററി കംപ്ലൈന്‍സ് എന്നിവയിലുള്ള സുതാര്യതയെ കുറിച്ചും ഷെറിന്‍ എം എസ് വിവരങ്ങള്‍ പങ്കുവച്ചു.

ഡിജിറ്റലൈസേഷന്‍, മാര്‍ക്കറ്റ് ആക്‌സസ് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുള്ള പ്രാരംഭ സ്‌കില്ലിങ് പ്രോഗ്രാമുകള്‍ എന്നിവയെ കുറിച്ചുള്ള ആഴത്തിലുള്ള വിശകലനവും എം എസ് എം ഇ മേഖലയില്‍ തുടക്കകാര്‍ക്കുണ്ടാവുന്ന ആശങ്കകളും അവയുടെ പരിഹാരങ്ങളും ചര്‍ച്ചയില്‍ വിഷയങ്ങളായി.

അവന്യു റീജന്റ് ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് മോഡറേറ്ററായി. ചേതന ഫോര്‍മുലേഷന്‍സ് എം ഡി ദാമോദര്‍ അവനൂര്‍, ടൈ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിവ്യ തലക്കലാത്ത് എന്നിവര്‍ പങ്കാളികളായി. വിദ്യാര്‍ഥികളും യുവസംരംഭകരും ചര്‍ച്ചയില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!