സാമൂഹ്യ- കലാപ്രവര്‍ത്തകന്‍ ദീപക് തണലിന് യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

മനാമ: ദീര്‍ഘകാലത്തെ ബഹ്റൈന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും സ്റ്റേജ്- മിനിസ്‌ക്രീന്‍ കലാകാരനുമായ ദീപക് തണലിന് പാട്ടുകാരുടെ കൂട്ടായ്മ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

city exchange

ബഹ്റൈനിലെ സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമായ ഗായകന്‍ ഷാജി സെബാസ്റ്റ്യന്റെ വസതിയില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ ദീപകിന് ഉപഹാരം കൈമാറി.

ചടങ്ങില്‍ ഷാജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ പ്രമുഖ ഗായകരായ രാജേഷ് ഇല്ലത്ത്, എ പി ജി ബാബു, പ്രീതി ജി ബാബു, സുമി സിയാദ്, സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രദീപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിയാദ്, മുത്തു, ഫായിസ്, ഇസ്മയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!