
ദോഹ: ഭാവി തലമുറയെ കെട്ടിപ്പടുക്കുന്ന വിദ്യാഭ്യാസ സംവിധാനത്തില്‍ സര്‍ക്കാറുകള്‍ ഗൗരവ ശ്രദ്ധ പുലര്‍ത്തണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസത്തിന്റെ ഗൗരവവും പ്രാധാന്യവും നഷ്ടപ്പെടാതിരിക്കാനും പരീക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനും സത്വരശ്രദ്ധ അനിവാര്യമാണ്. വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിക്കാനും പരീക്ഷകളെ വില്പനച്ചരക്ക് ആക്കാനും ശ്രമിക്കുന്ന എല്ലാതരം കേന്ദ്രങ്ങള്‍ക്കെതിരെയും ശിക്ഷാനടപടികള്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ആവശ്യമായ ഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങളുടെ കൂടെ നിന്ന എല്ലാവരെയും ഇസ്ലാഹി സെന്റര്‍ അഭിനന്ദിച്ചു.

മാനസിക സമ്മര്‍ദ്ദം മൂലം ജീവന്‍ പൊലിഞ്ഞ വിദ്യാര്‍ഥികള്‍ക്കും സമരഭൂമിയില്‍ ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും ഉത്തരവാദിത്തപ്പെട്ടവര്‍ സന്നദ്ധമാകണമെന്ന് ഇസ്ലാഹി സെന്റര്‍ ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ആധുനിക വിപണി സാധ്യതകള്‍ക്കനുസൃതമായ സമഗ്ര പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണം. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ശേഷിയും സംരംഭകത്വ നൈപുണ്യവും ഉറപ്പാക്കുന്ന രീതിയിലേക്ക് പാഠ്യപദ്ധതി പുനഃക്രമീകരിക്കണം. സര്‍വകലാശാലകള്‍ക്ക് റാങ്കിംഗ് നല്‍കുമ്പോള്‍ ബിരുദധാരികളുടെ തൊഴില്‍ക്ഷമത കൂടി പ്രധാന മാനദണ്ഡമാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.
രാജ്യത്തുനിന്ന് പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും ഉയര്‍ന്നുവരുന്നതിനായി ഗവേഷണ മേഖലയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. ബിരുദങ്ങള്‍ നല്‍കുന്നതിനപ്പുറം വിദ്യാര്‍ഥികളില്‍ നൈപുണ്യവും ഇന്നൊവേഷനും വളര്‍ത്തുന്ന തരത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സര്‍വകലാശാലകളില്‍ ഒരുക്കണമെന്നും യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് നല്ലളം, നിസാര്‍ ചെട്ടിപടി, ഹമീദ് കല്ലിക്കണ്ടി, റിയാസ് വാണിമേല്‍, മൊയ്ദീന്‍ ഷാ, നാസിറുദ്ദീന്‍ ചെമ്മാട്, അലി ചാലിക്കര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മുജീബ് മദനി, ഡോ. റസീല്‍, മുഹമ്മദ് ഷൗലി, നവീര്‍ ഫാറൂഖി, അജ്മല്‍ ജൗഹര്‍, ശാഹുല്‍ നന്മണ്ട, ശനീജ് എടത്തനാട്ടുകര, അഹ്മദ് മുസ്തഫ എന്നിവര്‍ വിവിധ പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു.

