ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം

Web Desk
1 Min Read

ദോഹ: രാജ്യസ്‌നയേഹത്തിന്റെ ആവേശം നിറച്ച് ബിര്‍ള പബ്ലിക് സ്‌കൂള്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

city exchange

സ്‌കൂള്‍ ഡയറക്ടര്‍ സി വി റപ്പായി, മാനേജ്‌മെന്റ് പ്രതിനിധികളായ ചിന്ദു റപ്പായി, നെവില്‍ ലൂക്കോസ്, സിദ്ധാര്‍ഥ് ഷഹാനി എന്നിവര്‍ക്കൊപ്പം ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ദേശീയഗാനം ആലപിച്ചു.

ഹെഡ് മിസ്ട്രസ് ലിസി മാത്യു ചടങ്ങില്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ രാധിക റേലെ, ലൈഫ് മെമ്പര്‍ കെ എം വര്‍ഗീസ്, അക്കാദമിക്, നോണ്‍-അക്കാദമിക് വിഭാഗങ്ങളിലെ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ സംസാരിച്ച ഡയറക്ടര്‍ സി വി റപ്പായി ഡയറക്ടര്‍ ബോര്‍ഡിന്റെ പേരില്‍ ഇന്ത്യന്‍ സമൂഹത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം സാധ്യമാക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളും പോരാട്ടങ്ങളും അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ രാജ്യം കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയും അദ്ദേഹം വിശദീകരിച്ചു.

- Advertisement -
Ad image

‘നാളത്തെ ഇന്ത്യ രൂപപ്പെടുന്നത് ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങളിലൂടെയും നല്‍കുന്ന സംഭാവനകളിലൂടെയുമായിരിക്കും’ എന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നാലും ഇന്ത്യയുടെ ആത്മാവ് ഹൃദയത്തില്‍ സൂക്ഷിക്കണമെന്നും രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ തുടര്‍ന്നും സംരക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഹെഡ് മിസ്ട്രസ് നന്ദി പറഞ്ഞു. രാജ്യത്തോടുള്ള എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തവും അവര്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ മൂല്യങ്ങള്‍, ഐക്യം, പൈതൃകം, ആത്മാവ് എന്നിവ തങ്ങള്‍ പോകുന്നിടത്തെല്ലാം ഉയര്‍ത്തിപ്പിടിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!