
വടകര: സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തകനും ജന സേവകനും ഒരു നാടിന്റെ മണ്ണും മനസ്സും അറിഞ്ഞ ജനകീയനായ ഡോക്ടറുമായ വി കെ ജമാല്‍ ഇനി ഓര്‍മ്മ. വടകര ആശാ ഹോസ്പിറ്റല്‍ ഡയരക്ടര്‍, എം ഇ എസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി, പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജിലെ ഇ എന്‍ ടി കണ്സെല്ടെന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

മഞ്ചേരി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം വില്ല്യാപ്പള്ളിയില്‍ സ്ഥിരതാമസമാക്കിയ ഡോ. ജമാല്‍ വില്ല്യാപ്പള്ളി എം ഇ എസ് കോളേജ് വടകരയുടെ സ്ഥാപകന്‍ കൂടിയാണ്. വില്യാപ്പള്ളി മുസ്ലിം ജമാഅത്ത്, ഐ എം എ വടകര എന്നിവയുടെ മുന്‍ ഭാരവാഹി കൂടിയായിരുന്നു.

ഭാര്യ: കാട്ടൊടി സുഹറ. മക്കള്‍: ജറീഷ് (ഇന്റീരിയര്‍ ഡിസൈനര്‍), ജസീന, ജംഷീന. മരുമക്കള്‍: റഫിയ, ഡോ. അമീന് ഷാഹിദ് (ചാലിയം), ഡോ. റംഷാദ് (ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍).
സഹോദരങ്ങള്‍: പൊടിയാടി കുഞ്ഞിപ്പാത്തു, വി കെ മജീദ്, പരേതരായ വി കെ അബു മാസ്റ്റര്‍, വി കെ കുഞ്ഞമ്മദ്, സെക്കിയ, നെഫീസ.
മയ്യത്ത് ഉച്ചക്ക് 12.30ന് വില്യാപ്പള്ളിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 4.15ന് വില്യാപ്പള്ളി ജുമാഅത്ത് പള്ളിയില്‍. വൈകുന്നേരം 5.30ന് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദില്‍ ഖബറടക്കം.

