

കോഴിക്കോട്: മലയാള നാടകാചാര്യനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായ മധു മാസ്റ്റര്‍ (കെ മധുസൂദനന്‍-74) അന്തരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അമ്മ, സ്പാര്‍ട്ടക്കസ്, പുലിമറഞ്ഞ കുട്ടന്‍ മൂസ്, മൂട്ട, സുനന്ദ തുടങ്ങിയ പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ്. എട്ടോളം സിനിമകളില്‍ വേഷമിട്ടു. നക്‌സല്‍ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ ആറുമാസം അറസ്റ്റില്‍ കൊടിയ പീഡനങ്ങള്‍ നേരിട്ടു. സി പി എം, സി പി ഐ, സി പി ഐ എം എല്‍ സഹയാത്രികനായിരുന്നു.

ഭാര്യ: കെ തങ്കം. മക്കള്‍: എം ടി വിധുരാജ് (മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍), അഭിനയ രാജ് (എ എന്‍ എസ് മീഡിയ കൊച്ചി). മരുമക്കള്‍: സ്വര്‍ണ, പി സുദര്‍ഷിണ.

