
മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ സി എഫ് ബഹ്‌റൈന്‍ മീലാദ് കാമ്പയിനിന്റെ ഭാഗമായി സല്‍മാബാദ് റീജിയന്‍ കമ്മിറ്റി മദ്ഹുര്‍റസൂല്‍ സമ്മേളനം സംഘടിപ്പിച്ചു. ഖല്‍ബിലാണ് എന്റെ നബി എന്ന ശീര്‍ഷകത്തില്‍ അല്‍ ഹിലാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അബ്ദുറഹീം സഖാഫിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി ശമീര്‍ പന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി മുഖ്യപ്രഭാഷണം നടത്തി.

ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി, അഡ്വ. എം സി അബ്ദുല്‍ കരീം എന്നിവര്‍ പ്ര സംഗിച്ചു. ഉസ്മാന്‍ സഖാഫി, റഫീക്ക് ലത്വീഫി വരവൂര്‍, സുലൈമാന്‍ ഹാജി, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, മന്‍സൂര്‍ അഹ്‌സനി എന്നിവര്‍ സംബന്ധിച്ച സമ്മേളവേദിയില്‍ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നാഷണല്‍ മീഡിയ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍ നേതൃത്വം നല്‍കി.

സമ്മേളനത്തിന് മുന്നോടിയായി നടന്ന മൗലിദ് പാരായണത്തിന് ഹാഷിം മുസ്ലിയാര്‍, ഷഫീഖ് മുസ്ലിയാര്‍, റഹീം താനൂര്‍, അഷ്‌റഫ് കോട്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുള്ള രണ്ടത്താണി സ്വാഗതവും മന്‍സൂര്‍ ചെമ്പ നന്ദിയും പറഞ്ഞു.
