

തിരുവനന്തപുരം: കാടിന്റെ പശ്ചാത്തലത്തില്‍ രസകരമായി അവതരിപ്പിക്കുന്നആക്ഷന്‍ ഹൊറര്‍ ചിത്രമാണ് ചന്ദനമേട. ഹരീഷ് ടി ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
ആദികൃഷ്ണഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയുംസംഭാഷണവുംസുരേഷ് പെരിങ്ങല്ലൂരിന്റേതാണ്. ഹരി മേനോന്‍, ഷാരോണ്‍ സഹിം, മദന്‍ലാല്‍, സുനില്‍ പരമേശ്വരന്‍, ഷാജി മാവേലിക്കര, റെജി പുനലൂര്‍, മധു അഞ്ചല്‍, ബിനീഷ് ഗിന്നസ്, ബാലു എസ് പ്രകാശ്, സുരേഷ് ബാബു അഞ്ചല്‍, മെഹ്ജാബ് പത്തനാപുരം, മോഹന്‍ദാസ് തെന്മല, അനില്‍ മുണ്ട്യണി, ഹംസ, ശിവകുമാര്‍ ജി, രാജീവ് അയിലറ, അജുരാജ് പത്തനാപുരം, ജീവന്‍ നവോദയ, ഹീര, രമ്യകൊട്ടാരക്കര, ജിന്‍സി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍

ഛായാഗ്രഹണം: ഹരികുമാര്‍ വിഷ്വല്‍ മീഡിയ, ഗാനരചന: പെരൂന്താളൂര്‍ മോഹനന്‍, രാമചന്ദ്രന്‍ ആനാരി. സംഗീതം: അജയ് സരിഗമ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സിയാദ് ഗിന്നസ്, അസോസിയേറ്റ് ഡയറക്ടര്‍: കേളി സുരേഷ് പുനലൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: ഹരീഷ് പുനലൂര്‍, സെന്‍ വര്‍ഗീസ്, മേക്കപ്പ്: അജയഘോഷ് കുന്നിക്കോട്, കലാസംവിധാനം: അടൂര്‍ മണിക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയന്‍ ഇഞ്ചക്കാട്, പി ആര്‍ ഒ: റഹിംപനവൂര്‍, സ്റ്റില്‍സ്: പ്രകാശ് ശാലു, ക്യാമറ അസിസ്റ്റന്റ്: ജിത്തു, സ്റ്റണ്ട്: മെരട്ടല്‍സെല്‍വ, കോറിയോഗ്രാഫി: ബാലമാസ്റ്റര്‍.

തെന്മല കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം.

