
കൊല്‍ക്കത്ത: ഐ സി എഫ് ഇന്റര്‍നാഷണല്‍ നടത്തിവരുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ തയ്ബ ഗാര്‍ഡനില്‍ നോ ഡ്രഗ്സ് കാംപയിന് സംങടിപ്പിച്ചു. ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ലഹരിയുടെ വ്യാപനം ഗുരുതരമായ സാമൂഹിക പ്രശ്നമായി മാറുന്ന സാഹചര്യത്തില്‍ നബിദിന സന്ദേശത്തെ ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ഐ സി എഫ് ഇന്റര്‍നാഷണല്‍ പരിപാടി സംഘടിപ്പിച്ചത്.

പ്രവാചകന് മുന്നോട്ടുവെക്കുന്ന ധാര്‍മികത, ആത്മനിയന്ത്രണം, സാമൂഹിക ഉത്തരവാദിത്വം എന്നീ മൂല്യങ്ങള്‍ പുതുതലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം ലഹരിക്കെതിരെ സമൂഹത്തില്‍ ശക്തമായ ബോധവത്ക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.


പശ്ചിമ ബംഗാള്‍ പോലെയുള്ള പ്രദേശങ്ങളില്‍ ലഹരിയുടെ പിടിയിലകപ്പെടുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നബിദിനാചരണത്തെ കേവലം ആഘോഷപരിപാടിയായി ഒതുക്കാതെ സമൂഹത്തിന്റെ പ്രധാന പ്രശ്നങ്ങളിലൊന്നായ ലഹരിക്കെതിരായ ബോധവത്ക്കരണത്തിന് ഉപയോഗിച്ച തയ്ബ ഗാര്‍ഡന്റെ ഈ സംരംഭം ശ്രദ്ധേയമായ സാമൂഹിക ഇടപെടലായി.
പരിപാടിയില്‍ ഖത്തര്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യാതിഥിയായി പങ്കെടുത്തു. അല്‍ മദ്ഹ ഗ്രൂപ്പ് സ്ഥാപകനും സി ഇ ഒയുമായ ഷക്കീദ് കല്ലക്കല്‍ അബ്ബാസ്, ഹെല്പ് ലൈന്‍ പ്രിന്റിംഗ് ആന്റ് തദ്വല്‍ റിയല്‍ എസ്റ്റേറ്റ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍, ഐ സി എഫ് പി ആര് മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട എന്നിവര്‍ വിശിഷ്ടാതിഥികളും തയ്ബ ഗാര്ഡന് സ്ഥാപകന്‍ സുഹൈറുദ്ദീന്‍ നൂറാനി, ജോയിന്റ് ഡയറക്ടര്‍ ഷരീഫ് നൂറാനി എന്നിവരും പങ്കെടുത്തു.
വിദ്യാര്‍ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും ലഹരിമുക്തമായ തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം.

മിലാദുന്നബി മനുഷ്യരുടെ ജീവിതപരിഷ്കരണത്തിനും സമൂഹത്തിന്റെ നന്മയ്ക്കും പ്രചോദനമാകേണ്ട സന്ദേശമാണെന്ന ആശയമാണ് നോ ഡ്രഗ്സ് ക്യാമ്പയിനിലൂടെ തയ്ബ ഗാര്ഡന് മുന്നോട്ടുവെച്ചത്.
‘ലഹരിക്ക് നമ്മുടെ തലമുറയെ വിട്ടുകൊടുക്കില്ല’ എന്ന ശക്തമായ സന്ദേശവുമായി നടന്ന ക്യാമ്പയിന്, നബിദിനാചരണത്തിന് സാമൂഹിക പ്രതിബദ്ധതയുടെ വേറിട്ടൊരു മുഖം സമ്മാനിച്ചു.

