ഉത്തര്‍പ്രദേശില്‍ പനി ബാധിച്ച് കുട്ടികള്‍; നിറഞ്ഞു കവിഞ്ഞ് ആശുപത്രി

Web Desk
1 Min Read

പ്രയാഗ് രാജ്: ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്കിടയില്‍ എന്‍സെഫലൈറ്റിസും ന്യുമോണിയയും പടര്‍ന്നു പിടിക്കുന്നു. പ്രയാഗ്‌രാജ് മോത്തിലാല്‍ നെഹ്‌റു ആശുപത്രിയില്‍ 171 കുട്ടികളെ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാകുന്നില്ലെന്ന പരാതിയും പിന്നാലെ ഉയരുന്നുണ്ട്. ആശുപത്രിയില്‍ നിന്നും മരുന്ന് മാറി നല്‍കിയതിനാലാണ് തന്റെ കുട്ടിയുടെ രോഗം കൂടിയതെന്ന് ഒരു കുട്ടിയുടെ അച്ഛനെ ഉദ്ധരിച്ച് എ എന്‍ ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

city exchange


പ്രളയ ബാധിത പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ താഴ്ന്നതോടെയാണ് രോഗങ്ങള്‍ കുട്ടികള്‍ക്ക് പിടിപെട്ടത്. ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ 120 കിടക്കകള്‍ മാത്രമാണുള്ളതെന്നും ഒരു കിടക്കയില്‍ രണ്ടും മൂന്നും കുട്ടികളെ ഒരുമിച്ചു കിടത്തിയും ചിലരെ തറയില്‍ കിടത്തിയുമാണ് ചികിത്സിക്കുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആശുപത്രിയില്‍ ഓക്സിജന്‍ കുറവാണെന്നും അടിയന്തരമായി ഓക്സിജന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും പ്രയാഗ്രാജ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നാനക് ശരണ്‍ പറഞ്ഞു. മോത്തിലാല്‍ നെഹ്റു ആശുപത്രിയില്‍ 200 കിടക്കകള്‍ ഉടന്‍ തന്നെ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image


ഫിറോസാബാദില്‍ പനി ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ 51 പേരാണ് മരിച്ചത്. ഭൂരിഭാഗം പേര്‍ക്കും വൈറല്‍ പനിയാണ് ബാധിച്ചിരിക്കുന്നതെന്നും ചിലര്‍ക്ക് ഡെങ്കിപ്പനിയുണ്ടെന്നും ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ് ഡോ. എല്‍ കെ ഗുപ്ത പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!