മന്‍സൂറ കെട്ടിടം തകര്‍ച്ച; മൂന്നാമത്തെ മലയാളിയുടെ മൃതദേഹവും കണ്ടെത്തി

Web Desk
1 Min Read

ദോഹ: മന്‍സൂറയില്‍ ബിന്‍ ദിര്‍ഹമില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മൂന്നാമത്തെ മലയാളിയുടെ മൃതദേഹവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തി. കാസര്‍ക്കോട് പുളിക്കൂര്‍ സ്വദേശി അഷറഫ് എന്ന അച്ചപ്പുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

city exchange

നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി, പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയുമായി കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അഷറഫിന്റെ മൃതദേഹവും കണ്ടെത്തിയത്. അഷറഫിന്റെ മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബുധനാഴ്ച രാവിലെയാണ് നാലുനില കെട്ടിടം തകര്‍ന്നത്. ഇതോടെ കാണാതായ മലയാളികള്‍ക്കായി ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തിയിരുന്നു.

- Advertisement -
Ad image

കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി. ഏഴു പേരെ സംഭവം നടന്നയുടന്‍ രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് രണ്ട് വനിതകളേയും രക്ഷപ്പെടുത്തി. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹുസൈന്‍, ആന്ധ്ര സ്വദേശി ശൈഖ് അബ്ദുല്‍ നബി ശൈഖ് ഹുസൈന്‍ എന്നിവര്‍ കൂടി അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Share This Article
Leave a Comment
error: Content is protected !!