
കോഴിക്കോട്:ഭീതി ജനിപ്പിച്ച കേരളം മുഴുവന്‍ പകര്‍ച്ചവ്യാധികളാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നരീതിയില്‍ വാര്‍ത്തകള്‍ നല്‍കി പ്രയാസത്തിലാക്കരുതെന്ന അഭ്യര്‍ഥനയുമായി പ്രവാസികള്‍.
ബ്രെക്കിങ് ന്യൂസ് ആയി ചാനലുകളില്‍ വാര്‍ത്ത നല്‍കുന്ന രീതിക്കെതിരേയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വരുന്നത്. കൊറോണ നിമിത്തം ജോലി പോയ പ്രവാസികള്‍ തിരികെ പോകാന്‍ തുടങ്ങുന്ന ഈ സമയത്തു ആവശ്യത്തില്‍ അധികം ബഹളവും പ്രാധാന്യവും കൊടുത്താല്‍ വീണ്ടും വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ഇറങ്ങുന്നത് നിരോധിക്കാന്‍ സാധ്യത ഉണ്ട്.വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ ആഘോഷിക്കുന്നത് മാധ്യമങ്ങള്‍ നിര്‍ത്തണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജനത്തെ ഭീതിയിലാക്കാനും കേരളം രോഗങ്ങളുടെ നാടാണ് എന്നു നാറ്റിക്കാനും മാത്രമേ അനാവശ്യ രീതിയില്‍ ഭീതി പരത്തുന്ന വാര്‍ത്തകള്‍ കൊണ്ടു ഉപയോഗം ഉള്ളൂവെന്ന് പോസ്റ്റുകളില്‍ അഭിപ്രായപ്പെടുന്നു.

ഭയംകൊണ്ട് ആളുകള്‍ ആത്മഹത്യ ചെയ്യുന്നവര്‍ക്കൂടിയുളള ഒരു നാട്ടില്‍ മന്ത്രി ആണെങ്കിലും മാധ്യമങ്ങള്‍ ആണെങ്കിലും ഇത്തരം വാര്‍ത്ത കൊടുത്തു കേരളത്തിനെ എന്തിനാണ് നെഗറ്റീവായി പ്രമോട്ട് ചെയ്യുന്നതെന്ന ചോദ്യമാണുയര്‍ത്തുന്നത്.
ഇവിടെ ടൂറിസം മേഖല മാത്രമല്ല ജനജീവിതവും വീണ്ടും തകര്‍ന്നടിഞ്ഞു പോകും. നമ്മള്‍ സ്വയം നമ്മളെ തന്നെയാണ് ഉ്പദ്രവിക്കുന്നത്. കോറോണ കൊണ്ട് നട്ടംതിരിഞ്ഞ് ഇരിക്കുന്നവര്‍ക്ക് ഇതും കൂടെ താങ്ങാനുള്ള മാനസികാവസ്ഥ ഉണ്ടാകുമോ..??
ഭയവും ആശങ്കയും ഉണ്ടാക്കുന്ന സൈക്കോളജിക്കല്‍, സോഷ്യല്‍, ഹെല്‍ത്ത്, ഫിനാന്‍ഷ്യല്‍ ഡാമേജുകള്‍ നിങ്ങള്‍ക്കറിയാന്‍ വയ്യാഞ്ഞിട്ടാണോ..?? അണുക്കള്‍ അന്നും ഇന്നും എന്നും എല്ലായിടത്തുമുണ്ട്, ഒരു കേസ് ഒക്കെ വരുമ്പോള്‍ ഇതൊക്കെ പരിഹരിച്ചിട്ടു ജനങ്ങളെ അറിയിച്ചാല്‍ പോരേ..?? ???? എന്നിങ്ങനെയാണ് സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റില്‍ ചോദിക്കുന്നത്.
