അമീറിന് സോമാലിയന്‍ പ്രസിഡന്റിന്റെ കത്ത്

Web Desk
0 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് സോമാലിയന്‍ ഫെഡറല്‍ റിപ്പബ്ലിക് പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മൊഹമൂദിന്റെ സന്ദേശം ലഭിച്ചു. ഖത്തറും സോമാലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള മാര്‍ഗങ്ങളുമാണ് സന്ദേശത്തിലെ പ്രധാന വിഷയങ്ങള്‍.

city exchange

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഞായറാഴ്ച സോമാലിയന്‍ പ്രധാനമന്ത്രി ഹംസ അബ്ദി ബാരെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റിന്റെ സന്ദേശം ഏറ്റുവാങ്ങിയത്. ഖത്തര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സോമാലിയന്‍ പ്രധാനമന്ത്രി ദോഹയിലെത്തിയത്.

Share This Article
Leave a Comment
error: Content is protected !!