

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ അലൈവ് ലക്ഷ്യം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ കോളേജ് വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസ് സ്വപ്നത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി എല്ലാ കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ സെഷന്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ആദ്യ സെഷന്‍ ആലുവ സെന്റ്.സേവ്യേഴ്സ് കോളേജില്‍ നടന്നു. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസ് അക്കാദമിയുടെ ഡയറക്ടര്‍ സംഗീത് കെ ആണ് സെഷന്‍ നല്‍കിയത്. വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ എല്ലാ കോളേജ് വിദ്യാര്‍ഥികള്‍ക്കും ഈ പദ്ധതിയുടെ ഭാഗമായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ സെഷന്‍ ലഭ്യമാക്കും.

പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ എല്ലാ കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ‘സിവില്‍ സര്‍വീസ് വണ്‍ഡേ വര്‍ക്ക്ഷോപ്പ്’ നടത്തും.
പോളിസി വിദഗ്ധരുടെ ടീമായ വി-കാനിന്റെ സഹകരണത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

