അഭിനേതാക്കളുടെ പ്രതിഫലം കുറക്കില്ലെന്ന് അമ്മ

Web Desk
0 Min Read

കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ സംഘടയുടെ ആവശ്യം തള്ളി താര സംഘടനയായ അമ്മ. സമര തീരുമാനം അംഗീകരിക്കാനാവില്ലെന്നും ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ വിഷയത്തില്‍ ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു.

city exchange

പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമ്മ സംഘടന വ്യക്തമാക്കി. മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ് കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് കൊച്ചിയിലെ അമ്മയുടെ ഓഫീസിലെത്തിയിരുന്നു.

പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് അടിയന്തര യോഗം നടത്തിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!