ആലുവ ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാനും സ്റ്റാഫ് പാറ്റേണും ആരോഗ്യ മന്ത്രിയുമായി അന്‍വര്‍ സാദത്ത് എം എല്‍ എ ചര്‍ച്ച ചെയ്തു

Web Desk
3 Min Read

ആലുവ: ആലുവ ജില്ലാ ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍, നിലവിലെ സ്റ്റാഫ് പാറ്റേണ്‍ എന്നിവയെകുറിച്ച വിശദമായി ചര്‍ച്ച ചെയ്യുന്നതിനായി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആവശ്യപ്രകാരം തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന്റെ ഓഫീസില്‍ യോഗം കൂടിയിരുന്നു.

city exchange

ജില്ലാ ആശുപ്രത്രിയായി ഉയര്‍ത്തിയെങ്കിലും ഇതുവരെ ജില്ലാ ആശുപത്രിക്കാവശ്യമായ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് നിയമനം നടത്തിയിട്ടില്ല എന്നും അതിനാവശ്യമായ അടിയന്തിര നടപടികള്‍ വേണമെന്നും എം എല്‍ എ യോഗത്തില്‍ മന്ത്രിയോടാവശ്യപ്പെട്ടു. കഴിയുന്നത്ര പുതിയ സ്റ്റാഫിനെ നിയമിച്ച് ജില്ല ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.

നിലവില്‍ ജില്ലാ ആശുപത്രിയില്‍ പുതുതായി എം ഐ സി യു തുടങ്ങുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ആവശ്യമായ 20 ഡോക്ടര്‍മാര്‍, 12 സ്റ്റാഫ് നഴ്‌സുമാര്‍, 6 നഴ്‌സിങ്ങ് അസ്സിസ്റ്റന്റ്മാര്‍, 6 അറ്റന്‍ഡര്‍മാര്‍ എന്നിവരെ നിയമിച്ചാല്‍ എം ഐ സി യുവിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്നും എം എല്‍ എ യോഗത്തില്‍ അറിയിച്ചു. പുതുതായി നിയമിക്കുന്ന സ്റ്റാഫിന്റെ ശമ്പളത്തിനാവശ്യമായ സാമ്പത്തികം എറണാകുളം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കാമെന്ന് നല്‍കിയ ഉറപ്പും ഇതിനാവശ്യമായ ഒരു പ്രൊജക്റ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ടെന്നും ഇതിന് സ്റ്റേറ്റ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും എം എല്‍ എ യോഗത്തില്‍ പറഞ്ഞു. സ്റ്റേറ്റ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി ലഭ്യമാക്കാമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കിയതായി എം എല്‍ എ അറിയിച്ചു.

- Advertisement -
Ad image

ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കില്‍ അടിയന്തിരമായി ന്യൂക്ലിക് ആസിഡ് ടെസ്റ്റ് സംവിധാനം ഒരുക്കേണ്ടകാര്യം എം എല്‍ എ യോഗത്തില്‍ മന്ത്രിയോടാവശ്യപ്പെട്ടു. സംവിധാനം ഒരുക്കേണ്ട കാര്യം പരിഗണിക്കാമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു.

ആലുവ ജില്ലാ ആശുപത്രിയില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്കിന്റെ ആവശ്യകതയെക്കുറിച്ച് എം എല്‍ എ യോഗത്തില്‍ വിശദീകരിച്ചു. ഇതിനായുള്ള രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു രൂപരേഖക്ക് മന്ത്രിയുള്‍പ്പെടെ യോഗം അംഗീകാരം നല്‍കി.

രൂപരേഖയനുസരിച്ച് സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ബ്ലോക്ക് ഗ്രൗണ്ട് ഫ്‌ളോര്‍ ഉള്‍പ്പെടെ ഏഴുനിലകളിലായി ഒരു ലക്ഷത്തി അയ്യായിരം ചതുരശ്ര അടിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ബേസ്‌മെന്റില്‍ ലോബി, റിസപ്ഷന്‍, സ്‌കാനിങ്ങ്, ലബോറട്ടറി, പുരുഷന്മാര്‍ സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം ടോയ്‌ലറ്റുകള്‍, ഗ്രൗണ്ട് ഫ്‌ളോറില്‍ കാഷ്വാല്‍റ്റി, ഇ സി ജി റൂം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകള്‍, എക്‌സ്‌റേ റൂം, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവയും ഒന്നാം നിലയില്‍ ലോബി, കാര്‍ഡിയാക് ഓപ്പറേഷന്‍ തിേയറ്റര്‍, കാര്‍ഡിയാക് ഐ സി യു, കാത്ത് ലാബ്, രണ്ടാം നിലയില്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള വാര്‍ഡുകളും ടോയ്‌ലറ്റുകളും മൂന്നാം നിലയില്‍ മെഡിക്കല്‍, സര്‍ജിക്കല്‍ എന്നീ വാര്‍ഡുകളും, ട്രീറ്റ്‌മെന്റ് റൂം, ടോയ്‌ലറ്റുകള്‍ എന്നിവയും നാലും അഞ്ചും നിലകളില്‍ സിംഗിള്‍ റൂമുകള്‍, ട്രീറ്റ്‌മെന്റ് റൂം, ഡോര്‍മിറ്ററി, നഴ്‌സിങ്ങ് ബേ എന്നിവയും ആറാം നിലയില്‍ ഡബിള്‍ റൂമുകള്‍, ഡോര്‍മിറ്ററി, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമാണുണ്ടാകുക. സര്‍ക്കാര്‍ സഹായത്തോടെ നബാര്‍ഡില്‍ നിന്നും സി എസ് ആര്‍ ഫണ്ടുകളും സ്വീകരിച്ച് ജില്ലാ ആശുപത്രിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് എം എല്‍ എ പറഞ്ഞു

യോഗത്തില്‍ ആരോഗ്യ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, ഡോ. ജുനൈദ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. സവിത, ഡി പി എം ഡോ. രോഹിണി, അഡീഷണല്‍ ഡി ഏച്ച് എസ്മാരായ ഡോ. ഷിനു, ഡോ. വിവേക്, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!