

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ പതിനഞ്ചാമത് മാധ്യമ, സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അച്ചടി വിഭാഗത്തില്‍ സ്‌പെഷ്യല്‍ ന്യൂസ് റിപ്പോര്‍ട്ടിഗിംനും ഫോട്ടോഗ്രാഫിക്കുമാണ് പുരസ്‌കാരം. ദൃശ്യമാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിഗിംനും സ്‌പെഷ്യല്‍ ന്യൂസ് കറസ്പോണ്ടിഗിംനും ക്യാമറ വിഭാഗത്തിനും പുരസ്‌ക്കാരങ്ങളുണ്ടാകും. നവ മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

സാഹിത്യ വിഭാഗത്തില്‍ കഥ, കവിത, നോവല്‍, നാടകം, വൈജ്ഞാനിക സാഹിത്യം, യാത്രാ വിവരണം, നിരൂപണം എന്നിവയും പരിഗണിക്കും.

അച്ചടി വിഭാഗത്തിലെ സൃഷ്ടികളുടെ മൂന്ന് കോപ്പിയും ദൃശ്യ മാധ്യമ വിഭാഗത്തിലെ മൂന്ന് സി ഡികളും
രാജന്‍ വി പൊഴിയൂര്‍, സെക്രട്ടറി തിക്കുറിശ്ശി ഫൗണ്ടേഷന്‍, സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തിരുവനന്തപുരം, ഫോണ്‍: 9947005503 എന്ന വിലാസത്തില്‍ ജൂണ്‍ 20നു മുമ്പ് അയയ്ക്കണം.
ജൂലൈ 14ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി അറിയിച്ചു.

