മനസിന്‍ പാദയില്‍ ആസിഫും മംമ്തയും; ‘മഹേഷും മാരുതിയും’ലെ മെലഡി ഗാനം

Web Desk
2 Min Read

കൊച്ചി- സേതുവിന്റെ സംവിധാനത്തില്‍ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മഹേഷും മാരുതിയും’ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മനസിന്‍ പാദയില്‍ എന്ന് തുടങ്ങുന്ന മനോഹരമായൊരു മെലഡിയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ സിനിമ എത്തും.

city exchange

മംമ്ത മോഹന്‍ദാസാണ് സിനിമയിലെ നായിക. കൂടാതെ 1984 മോഡല്‍ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്.

എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിള്‍ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രസകരവും ഹൃദ്യവുമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ എന്റെര്‍ടെയ്‌നറാണ് മഹേഷും മാരുതിയും.

മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെയും വി. എസ്. എല്‍ ഫിലിം ഹൗസിന്റെയും ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്നതാണ് മഹേഷും മാരുതിയുടെയും പ്രധാന പ്രത്യേകത. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ. റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്‌സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരാണ് മഹേഷും മാരുതിയിലെ മറ്റ് താരങ്ങള്‍.

- Advertisement -
Ad image

ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- വിജയ് നെല്ലിസ്, സുധീര്‍ ബദാര്‍, ലതീഷ് കുട്ടപ്പന്‍, ഛായാഗ്രഹണം- ഫൈയ്സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം- ത്യാഗു തവനൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം- അലക്സ് .ഇ കുര്യന്‍, ഡിജിറ്റല്‍ പ്രൊമോഷന്‍സ്- വിപിന്‍ കുമാര്‍, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസോസിയേറ്റ്- വിനോദ് സോമസുന്ദരന്‍.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!