ആയുഷ് ആരാമം പദ്ധതിക്ക് തുടക്കം കുറിച്ചു

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്തില്‍ ആയുഷ് ആരാമം എന്ന പദ്ധതി തുടക്കം കുറിച്ചു. പൊതുഭൂമിയില്‍ ഭൂവികസനം എന്ന മുദ്രവാക്യം ഉയര്‍ത്തി ഔഷധസസ്യങ്ങള്‍ പൊതുഭൂമിയില്‍ നട്ടുപിടിപ്പിക്കലാണ് പദ്ധതി.

city exchange

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ കുന്നുംപുറത്തുള്ള പഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ കോംപൗണ്ടിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ടു ലക്ഷത്തി ഇരുപത്തിനാലായിരം രൂപ ചെലവഴിച്ചു മൂന്നു വര്‍ഷം പരിപാലനം നടത്തുന്നതാണ് പദ്ധതി. ഇത് മുഖാന്തിരം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രതിദിനം 311 രൂപ വേതനത്തില്‍ 708 തൊഴില്‍ ദിനങ്ങള്‍ ലഭിക്കും.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന ആയുഷ് ആരാമം പദ്ധതി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനു ജോര്‍ജ്, തൊഴിലുറപ്പ് ഓവര്‍സിയര്‍ സീന കെ എന്‍, തൊഴിലുറപ്പ് മേറ്റ് സന്തോഷി എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!