ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടയുന്നത് അവസാനിപ്പിക്കണം: കെ എ ടി എഫ്

Web Desk
2 Min Read

പെരുമ്പാവൂര്‍: കേരള സര്‍ക്കാറിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ നിരന്തരമായി തടയുന്നത് ഉപേക്ഷിക്കണമെന്ന് കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ നേതൃ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
2021 മുതല്‍ അഞ്ചു തവണകളായി 15 ശതമാനം ഡി എ ഇപ്പോള്‍ കുടിശ്ശികയായി നിലനില്‍ക്കുന്നുണ്ട്. ശമ്പള പരിഷ്‌കരണത്തിന് ലഭ്യമാകേണ്ട ഒന്നാം ഗഡു സംഖ്യ പി എഫില്‍ ലയിപ്പിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ലീവ് സറണ്ടര്‍ ആനുകൂല്യം നിഷേധിക്കപ്പെട്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

city exchange

വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് പൂര്‍ണമായും ഈ സമയത്ത് ലഭ്യമായിട്ടില്ല. എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകളില്‍ വിജയം നേടിയ കുട്ടികള്‍ക്ക് നല്‍കേണ്ട പാരിതോഷിക സംഖ്യ മൂന്ന് വര്‍ഷക്കാലമായി നല്‍കിയിട്ടില്ല.

ഹെഡ് മാസ്റ്റര്‍ പ്രൊമോഷന്‍ നേടിയവര്‍ക്ക് അര്‍ഹതപ്പെട്ട ഇന്‍ക്രിമെന്റ് നിഷേധിക്കപ്പെടുന്നു. എസ് എസ് എല്‍ സി മൂല്യനിര്‍ണ്ണയ തുകയും ഇതുവരേയും നല്‍കിയിട്ടില്ല. ഈ രൂപത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി ആവശ്യപ്പെട്ടു.

- Advertisement -
Ad image

ജില്ലാ പ്രസിഡന്റ് കെ എം ഷമീര്‍ അധ്യക്ഷത വഹിച്ചു.
അല്‍- ഇത്തിഹാദ് മാഗസിന്‍ പ്രകാശനം എന്‍ എ സലിം ഫാറൂഖി നിര്‍വ്വഹിച്ചു. എം കെ അബൂബക്കര്‍ ഫാറൂഖി നേതൃത്വം കരുത്തും കരുതലും എന്ന വിഷയത്തില്‍ ക്ലാസ് നടത്തി.

കെ എ ടി എഫ് സംസ്ഥാന കൗണ്‍സിലര്‍ എം എം നാസര്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ക്യാമ്പ് ബ്രീഫിങ്ങ് കെ എ ടി എഫ് ജില്ലാ ട്രഷറര്‍ അനസ് എന്‍ എ നിര്‍വ്വഹിച്ചു.
കര്‍മ്മ പദ്ധതി കരട് വി കെ ലൈല അവതരിപ്പിച്ചു. സുബൈര്‍ പി എം, ഷമീര്‍ പുതുപ്പാടി, സാലിം മേക്കാലടി, സക്കീര്‍ ഹുസൈന്‍, വി കെ ലൈല, റെജീന പട്ടിമറ്റം, സലിം കൂവള്ളൂര്‍, ഹുസൈന്‍ കുട്ടമശേരി, ഷിഹാബുദ്ദീന്‍ എ ബി, അനസ് ഇബ്‌നു ഉമ്മര്‍, ത്വാഹ പൊന്നാരിമംഗലം, ഫസീല, അമ്മാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിഷന്‍ 2023 അവതരണം
അബ്ദുസലാം ഇസ്‌ലാഹി നിര്‍വ്വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി സി എസ് സിദ്ദീഖ് സ്വാഗതവും ഷാഹുല്‍ ഹമീദ് തണ്ടേക്കാട് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!