
മനാമ: ബഹ്റൈന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ ശിഫ അല്‍ജസീറ ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും വനിതകള്‍ക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

മനാമ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ സതേണ്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള എം പി ഡോ. മറിയം സാലഹ് ഫാരെസ് അല്‍ദയിന്‍ വനിതകള്‍ക്കായുള്ള സെഷനില്‍ മുഖ്യാഥിതിയായി പങ്കെടുത്തു. വനിത ആരോഗ്യ സംരക്ഷണമെന്നത് കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും ആരോഗ്യ സംരക്ഷണമാണെന്ന് എം പി പറഞ്ഞു.

നമ്മുടെ ആരോഗ്യത്തിന്റെ അവസ്ഥകളെയും വ്യതിയാനങ്ങളെയും അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതും ആവശ്യമായ മുന്‍കരുതലുകള്‍ അതിനുള്ള നൂതനസാങ്കേതിക പരിഹാര- പ്രതിരോധ മാര്‍ഗങ്ങള്‍ അറിയുന്നത് മുന്നോട്ടുള്ള ജീവിതം സുന്ദരവും സന്തോഷമുള്ളതുമാക്കും.
സ്ത്രീകള്‍ അവരുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍, അതിനുമുമ്പും ശേഷവും അതുപോലെ ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഓരോ പ്രായത്തിലും അവര്‍ക്ക് ക്രമപ്പെടുത്തേണ്ട ഭക്ഷണക്രമങ്ങള്‍, വ്യായാമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതിന്റെ, പ്രയോഗത്തില്‍ വരുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മികച്ച ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്കരണ സെഷനുകള്‍ നടന്നു.
ശിഫ അല്‍ജസീറ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരായ സുനിത കുമ്പള, റിന്‍സത് എന്നിവരും ഡയറ്റീഷ്യന്‍- ന്യൂട്രിഷണിസ്റ്റ് ഡോ. ജിഷ ജോസഫും നല്‍കിയ ക്ലാസ്സില്‍ സദസ്സിന്റെ സംശയങ്ങളും സദസ്സിനോടുള്ള ചോദ്യങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. എം പി മറിയം സാലഹ് ഫാരെസ് അല്‍ദയിനുള്ള സംഘടനയുടെ ഉപഹാരം വനിത വിംഗ് ഭാരവാഹികളായ ഫര്‍സാനയും സുഫൈജയും ചേര്‍ന്ന് നല്‍കി.
സ്വകാര്യ ആശുപത്രികളില്‍ പൊതുസമൂഹത്തിന് മികച്ച സേവനങ്ങള്‍ നല്‍കുന്ന ശിഫ അല്‍ ജസീറയുമായി സഹകരിച്ചു ക്യാമ്പ് സംഘടിപ്പിക്കാന്‍ മികച്ച പിന്തുണ നല്‍കിയ മെഡിക്കല്‍ സെന്റര്‍ ചെയര്‍മാന്‍ ഡോ. കെ ടി റബീയുള്ളാഹ്, വൈസ് ചെയര്‍മാന്‍ സിയാദ് ഉമ്മര്‍ എന്നിവര്‍ക്കുള്ള നന്ദി കൂട്ടായ്മ രേഖപ്പെടുത്തി. ശിഫ അല്‍ ജസീറക്കുള്ള ഉപഹാരം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷബീര്‍ അലിക്ക് കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന് നല്‍കി.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ അലി ഹസ്സന്‍, ഓപ്പറേഷന്‍സ് മേധാവി ഡോ. ഷംനാദ് മജീദ്, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ സുല്‍ഫിക്കര്‍ കബീര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സന മൂസ എന്നിവര്‍ സന്നിഹിതരായ ക്യാമ്പില്‍ ഫസല്‍ ബഹ്റൈന്‍, നൂര്‍ മുഹമ്മദ്, കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൂഖ്, സൈനൂദ്ധീന്‍, സിദ്ദിഖ്, അന്‍സാരി, നൗഷാദ്, മഷൂദ്, ഫുആദ്, റഫ്സി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. റയീസ് എം ഇ സ്വാഗതവും നസീമ ഷുഹൈബ് നന്ദിയും പറഞ്ഞു.

