Business
ബജാജ് ഫിന്‍സെര്‍വ് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു
കൊച്ചി: മോട് ഇന്‍വെസ്റ്റിംഗിലൂടെ നിക്ഷേപകരുടെ സമ്പത്തിന് വളര്‍ച്ച ലക്ഷ്യമിട്ട് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് പുതിയ ഇക്വിറ്റി ഫണ്ടായ ബജാജ് ഫിന്‍സെര്‍വ് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍ എഫ് ഒ) ആരംഭിച്ചു. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
ദീര്‍ഘകാല സുസ്ഥിരതയും ലാഭക്ഷമതയും ലക്ഷ്യമിട്ടുള്ള എക്കണോമിക് മോട്സ് എന്ന ആശയത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന ഈ ഓപ്പണ്‍-എന്‍ഡഡ് ഫണ്ട്, ലാര്‍ജ്-ക്യാപ്, മിഡ്-ക്യാപ് ഓഹരികളിലാണ് നിക്ഷേപിക്കുക. ഒരു കമ്പനിയുടെ ലാഭക്ഷമതയെ ഭാവികാല വെല്ലുവിളികളില്‍ നിന്നും സംരക്ഷിക്കുന്നതാണ് നിക്ഷേപത്തിലെ എക്കണോമിക് മോട്. പെട്ടെന്നുള്ള വളര്‍ച്ചയും ലാഭക്ഷമതയും സുസ്ഥിരമായ മത്സരമികവുമുള്ള ബിസനസ് മേഖലകള്‍ തെരഞ്ഞെടുക്കുന്നതിലൂടെയാണ് ഈ നിക്ഷേപരീതി പ്രവര്‍ത്തിക്കുന്നത്.
നിഫ്റ്റി 500 സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ വിപണി സാഹചര്യങ്ങളില്‍ ലാര്‍ജ്-ക്യാപ് ഓഹരികളും ലാര്‍ജ്, മിഡ്-ക്യാപ് മിശ്രിതങ്ങളും ദീര്‍ഘകാല ശരാശരികള്‍ക്ക് താഴെയാണ് ട്രേഡ് ചെയ്യപ്പെടുന്നത്. അവയുടെ ദീര്‍ഘകാല വളര്‍ച്ചകണക്കിലെടുത്താണ് പുതിയ ഫണ്ട് നിക്ഷേപ തീരുമാനങ്ങളെടുക്കുക.
റിട്ടേണ്‍ ഓണ്‍ ഇന്‍ക്രിമെന്റല്‍ ക്യാപ്പറ്റില്‍ (ആര്‍ ഒ ഐ സി), സുസ്ഥിര മാര്‍ജിനുകള്‍, പ്രൈസിംഗ് പവര്‍, മാനേജ്മെന്റ് ഗുണനിലവാരം, വിവരലഭ്യത തുടങ്ങിയവ സംയോജിപ്പിക്കുന്ന ഇന്‍ക്യുബെ എന്ന നിക്ഷേപ പ്രക്രിയയാണ് ബജാജ് ഫിന്‍സെര്‍വ് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട് പിന്തുടരുക.
വിപണിയുടെ പ്രവര്‍ത്തനത്തിന്റെ ഉള്ളറിഞ്ഞുള്ള തന്ത്രപരമായ നീക്കങ്ങളുടെ സാക്ഷ്യമാണ് പുതിയ എന്‍ എഫ് ഒയെന്ന് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് സി ഇ ഒ ഗണേഷ് മോഹന്‍ പറഞ്ഞു. വലിയ കമ്പനികളുടേയും മികച്ച ഇടത്തരം കമ്പനികളുടേയും വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്താണ് പുതിയ ഫണ്ട് നിക്ഷേപങ്ങള്‍ നടത്തുക.
ലാര്‍ജ്, മിഡ്-ക്യാപ് വിഭാഗത്തിലെ ഒട്ടേറെ കമ്പനികള്‍ അതത് മേഖലകളിലെ മുന്‍നിരക്കാരാണെന്ന് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് സി ഐ ഒ നിമേഷ് ചന്ദ്രന്‍ പറഞ്ഞു. ഈ മേഖലയിലെ മികച്ച ഓഹരികള്‍ മോട് മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കുകയാവും പുതിയ ഫണ്ടിന്റെ തന്ത്രം. ദീര്‍ഘകാല മത്സരമികവുള്ള കമ്പനികളില്‍ ദീര്‍ഘകാല മൂല്യവര്‍ധന ലക്ഷ്യമിട്ടാകും നിക്ഷേപം.
ഓഹരി രംഗത്ത് നിമേഷ് ചന്ദ്രന്‍, സൗരഭ് ഗുപ്ത എന്നിവരും കടപ്പത്ര മേഖലയില്‍ സിദ്ധാര്‍ത്ഥ് ചൗധരിയുമാകും ഫണ്ട് മാനേജ് ചെയ്യുക. ബജാജ് ഫിന്‍സെര്‍വിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ്.