വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ജിജ്ഞാസ സൃഷ്ടിക്കാനുതകുന്നതാകണം: ഡോ. ജെ ലത

Web Desk
2 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രൊഫ. ഡോ. എം വി പൈലി സ്മാര പ്രഭാഷണവും വിദ്യാഭ്യാസ രംഗത്തെ ആധുനിക പ്രവണതകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണവും സംഘടിപ്പിച്ചു.

city exchange

കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍വെന്റ് സ്ഥാപക തലവന്‍ പ്രൊഫ. ഉമ്മന്‍ മാത്യു പ്രൊഫ. ഡോ. എം വി പൈലി അനുസ്മരണ പ്രഭാഷണം നടത്തി. കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ജെ ലത മുഖ്യപ്രഭാഷണം നടത്തി.

വിദ്യാഭ്യാസ രംഗത്ത് വളരെ കര്‍ക്കശക്കാരനും എന്നാല്‍ മറ്റു കാര്യങ്ങളില്‍ മികവുറ്റ പെരുമാറ്റ രീതികളുമായിരുന്നു പ്രാഫ. ഡോ. എം വി പൈലിയുടേതെന്ന് പ്രൊഫ. ഉമ്മന്‍ മാത്യു അനുസ്മരിച്ചു. സമയത്ത് ക്ലാസിലെത്താനും വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ ചെലുത്താനും വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതുപോലെ പ്രബന്ധങ്ങളും പേപ്പറുകളും അവതരിപ്പിച്ച് കരിയറില്‍ അടുത്ത പടിയിലേക്ക് കടക്കാന്‍ തന്റെ കീഴിലുള്ളവരെ പ്രചോദിപ്പിക്കുന്നതിലും അദ്ദേഹം മുമ്പിലുണ്ടായിരുന്നുവെന്ന് പ്രൊഫ. ഉമ്മന്‍ മാത്യു അനുസ്മരിച്ചു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ അഭിനിവേശവും ജിജ്ഞാസയും സൃഷ്ടിക്കാന്‍ സാധിക്കുന്നതായിരിക്കണം വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെന്ന് ഡോ. ജെ ലത മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ആധുനിക പ്രവണതകള്‍ വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരുമ്പോഴാണ് അതില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുകയെന്നും അവര്‍ വിശദമാക്കി.

- Advertisement -
Ad image

വളരെ സാവകാശത്തിലായിരുന്നു വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുണ്ടായിരുന്നതെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങലായി ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചതായും ഡോ. ജെ ലത പറഞ്ഞു. പരീക്ഷയ്ക്ക് വേണ്ടി പഠിക്കുക എന്നതിനപ്പുറം എന്തിനാണ് പഠിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം പോലും ലഭിച്ചിട്ടില്ലാത്ത കാലഘട്ടത്തില്‍ നിന്നും വലിയ മാറ്റങ്ങള്‍ സംഭവിച്ചതായി അവര്‍ വിശദമാക്കി.

വിദ്യാര്‍ഥികളുമായി ഇടപഴകുകയും അവരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്താല്‍ അവര്‍ക്കെന്താണ് വേണ്ടതെന്ന് തിരിച്ചറിയാന്‍ കഴിയും. അതാണ് നല്ല അധ്യാപനത്തിന്റെ അടിസ്ഥാനമെന്നും ഡോ. ജെ ലത പറഞ്ഞു. സിലബസിനപ്പുറം വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുകയും പുതിയ ആശയങ്ങളും അനുഭവങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ മികച്ച അധ്യാപനം സ്ാധ്യമാകുമെന്നും അവര്‍ പറഞ്ഞു.

നിര്‍മിത ബുദ്ധി വളരെ വേഗത്തില്‍ വളരുന്നതിനാല്‍ പഠന രീതിയും പരിശീലനവും മാറ്റുകയും ജോലി വിപണിക്കനുസരിച്ച് പുതുക്കുകയും വേണം.

ഡോ. പ്രൊഫ. എം വി പൈലി തനിക്ക് വിലപ്പെട്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നതായും വളരെ സഹിഷ്ണുതയും സമയത്തേക്കാള്‍ മുമ്പേ ചിന്തിക്കുന്ന പ്രകൃതക്കാരനുമായിരുന്നുവെന്നും ഡോ. ജെ ലത ഓര്‍ത്തു.

കെ എം എ വൈസ് പ്രസിഡന്റ് ദിലീപ് നാരായണന്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം ചെയര്‍മാന്‍ ബി ബാലഗോപാല്‍ സ്വാഗതവും ഹോണററി സെക്രട്ടറി കെ അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!