

കൊച്ചി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കാക്കനാട് സണ്‍റൈസ് ആശുപത്രി ‘സണ്‍റൈസ് ഡൈബ്‌ഫെസ്റ്റ് 2024’ സംഘടിപ്പിക്കുന്നു. പ്രമേഹത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 14ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സണ്‍റൈസ് ആശുപത്രിയിലാണ് ഈ ശില്പശാല നടക്കുന്നത്.

ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഡയബറ്റോളജി, ഗൈനക്കോളജി, ന്യൂറോളജി ഓര്‍ത്തോപെഡിക്‌സ്, ഒഫ്താല്‍മോളജി, ഫിസിയോതെറാപ്പി, ഡയറ്റീഷ്യന്‍ എന്നീ വിവിധ വിഭാഗങ്ങളിലെ വിദഗ്ധര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. പ്രമേഹ ബോധവത്കരണത്തിനായി ബോധവല്‍ക്കരണ ക്ലാസുകള്‍ പരിപാടിയുടെ ഭാഗമാകും. പങ്കെടുക്കുന്ന ആദ്യ 200 പേര്‍ക്ക് 2500 രൂപ നിരക്കിലുള്ള ലബോറട്ടറി പരിശോധനകളും വിദഗ്ധരുടെ കൗണ്‍സിലിംഗും സൗജന്യമായിരിക്കും. ആവശ്യമായി വരുന്നവര്‍ക്ക് സൗജന്യ പരിശോധനയും സാധ്യമാകും.

സണ്‍റൈസ് ആശുപത്രി മാനേജിങ് ഡയറക്ടര്‍ പര്‍വീന്‍ ഹഫീസ്, ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരേഷ് കുമാര്‍ തമ്പി എന്നിവര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും +919074557523, +919645903330 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
