ജില്ലാ ടി ടി ഐ കലോത്സവം നാളെ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സില്‍; ടി ജെ വിനോദ് എം എല്‍ എ ഉദ്ഘാടനം ചെയ്യും

Web Desk
1 Min Read

കൊച്ചി: ജില്ലാ ടി ടി ഐ കലോത്സവം നാളെ രാവിലെ 9.30ന് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ടി ടി ഐയില്‍ നടക്കും. കൊച്ചിന്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി എ ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനം ടി ജെ വിനോദ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

city exchange

കൊച്ചിന്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാന്‍ ടി കെ അഷ്‌റഫ്, ദീപ ജി എസ്, ബിനോയ് കെ ജോസഫ്, ഡിഫി ജോസഫ്, റവ. ഫാ. ജയന്‍ പയ്യപ്പിള്ളി, വിവിധ അധ്യാപക സംഘടന നേതാക്കളായ ഏലിയാസ് മാത്യു, അജിമോന്‍ പൗലോസ്, സിബി അഗസ്റ്റിന്‍, സൈദ് മുഹമ്മദ് എം എ, എല്‍ ശ്രീകുമാര്‍, മനോജ് കുമാര്‍ എന്‍, കമറുദ്ദീന്‍ പി എ, സി എസ് സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിക്കും.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍ സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍
ത്വാഹ എ എം നന്ദിയും പറയും.

തുടര്‍ന്ന് മൂന്ന് വേദി കളിലായി വിവിധ മത്സരങ്ങള്‍ നടക്കും.വൈകുന്നേരം നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം കൊച്ചിന്‍ ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ മനു ജേക്കബ് അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ ഷക്കീര്‍ സി എ, ദേവിക ടി എസ്, സ്വപ്‌ന ജെ നായര്‍, ഡാല്‍മിയ തങ്കപ്പന്‍, ജോസഫ് സെന്‍ എം എം, ആന്റണി രാജു എന്നിവര്‍ സംസാരിക്കും.

- Advertisement -
Ad image

സെന്റ് ആല്‍ബര്‍ട്ട്‌സ് ടി ടി ഐ പ്രിന്‍സിപ്പല്‍ ജിഷ ലോറന്‍സ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നിഷാദ് ബാബു പി എ നന്ദിയും പറയും.

Share This Article
Leave a Comment
error: Content is protected !!