എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം; ചരിത്രമെഴുതി ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ജസീന ടീച്ചര്‍

Web Desk
1 Min Read

പെരുമ്പാവൂര്‍: നവംബര്‍ 25 മുതല്‍ 29 വരെ കുറുപ്പംപടി എം ജി എം എച്ച് എസ് എസില്‍ നടന്ന എറണാകുളം റവന്യൂ ജില്ല സ്‌കൂള്‍ കലോല്‍സവത്തിന്റെ ട്രോഫി കമ്മിറ്റിയില്‍ ചരിത്രമെഴുതി ജസീന ടീച്ചര്‍. പുതുതായി ചേര്‍ക്കപ്പെട്ട അഞ്ച് ഗോത്രകലകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെട്ട എല്ലാ ഒന്നാം സ്ഥാനക്കാര്‍ക്കും ഗ്രൂപ് അംഗങ്ങള്‍ക്കുള്‍പ്പെടെ ഫലം ലഭിക്കുന്ന തല്‍സമയം തന്നെ മൊമന്റോകള്‍ വിതരണം ചെയ്തു. 960 മൊമെന്റോകളാണ് നല്‍കിയത്. 24 ഓവറോളുകളും സമാപന വേദിയില്‍ നല്‍കി.

city exchange

കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ)യാണ് ട്രോഫി കമ്മിറ്റി നേതൃത്വം ഏറ്റെടുത്തത്. രായമംഗലം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കുര്യാക്കോസ് ചെയര്‍മാനും പെരുമ്പാവൂര്‍ ഒക്കല്‍ എസ് എന്‍ എച്ച് എസ് എസിലെ കെ.എം ജസീന് കണ്‍വീനറുമായിരുന്നു. 15 സബ്കമ്മിറ്റികളില്‍ ഏക വനിതാ കണ്‍വീനര്‍ കൂടിയായിരുന്നു ജസീന ടീച്ചര്‍.

കലോല്‍സവത്തിന്റെ ദിവസങ്ങളില്‍ മുഴുവന്‍ സമയങ്ങളിലും ട്രോഫി റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എന്‍പി അജയകുമാര്‍, സ്‌കൂള്‍ പ്രഥമാധ്യാപിക ഷിന്‍സി മാത്യൂ, സ്‌കൂള്‍ സ്റ്റാഫ് എന്നിവരുടെ മാതൃകാപരമായ പിന്തുണ ട്രോഫി കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.

കെ എ എം എ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിറാജ് മദനി, സംസ്ഥാന വൈസ് പ്രസിഡന്റ് പി എ അബ്ദുല്‍ നാസര്‍, ജില്ലാ ഭാരവാഹികളായ എം എ നജീബ്, പി എ ഖമറുദ്ദീന്‍, അലി കുട്ടമശ്ശേരി, ജബിന മോള്‍, മുഹമ്മദ് ശാഫി ആലുവ, സ്‌കൂള്‍ പത്രം അഡ്മിന്‍ മൊയ്തീന്‍ഷാ, അജ്മല്‍ സി എ, റഹീമ ഇ എം, റംസി ടീച്ചര്‍, റസ്ല കെ പി, കെ എ അയ്യൂബ്, എം ഷിഹാബ്, സീരീന ബിഅലി എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!