

ദോഹ: ജോലിയുമായി ബന്ധപ്പെട്ട് ഖത്തറിലെ പ്രവാസം മതിയാക്കി സൗദിയിലേക്ക് യാത്ര തിരിക്കുന്ന ഖത്തര്‍ കെ എം സി സി പടന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ ഖത്തര്‍ കെ എം സി സി തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും മത- സാമൂഹിക മേഖലയിലെ നിറ സാന്നിധ്യവുമായ മുസ്തഫ തെക്കേകാടിന് ഖത്തര്‍ കെ എം സി സി പടന്ന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയപ്പ് നല്‍കി.

ഖത്തര്‍ കെ എം സി സിയുടെ പ്രവര്‍ത്തന മേഖലയില്‍ സജീവമായും സ്തുതിര്‍ഹമായ സേവനമനുഷ്ടിച്ച മുസ്തഫ തെക്കേകാടിന്റെ ഖത്തര്‍ പ്രവാസം അവസാനിപ്പിച്ചുള്ള യാത്ര കെ എം സി സിക്ക് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ദോഹയിലെ സേവിയറി റെസ്റ്റോറന്റൈല്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് റാഷിദ് എ വി അധ്യക്ഷത വഹിച്ചു.
ഖത്തര്‍ കെ എം സി സി പടന്ന പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബീ മര്‍ഷാദ് സ്വാഗതം പറഞ്ഞു.
സംസ്ഥാന കൗണ്‍സിലര്‍ റഷീദ് മൗലവി, കാസറഗോഡ് ജില്ലാ കള്‍ച്ചറല്‍ വിംഗ് ചെയര്‍മാന്‍ അഷ്റഫ് എം വി, ഇക്ബാല്‍ എ എം എന്നിവര്‍ ആശംസ അറിയിച്ചു സംസാരിക്കുകയും മുസ്തഫ തെക്കേകാട് മറുപടി പ്രസംഗവും നടത്തി. ട്രഷര്‍ അനീസ് എ വി നന്ദി പറഞ്ഞു.

