

ദുബൈ: വെസ്റ്റ് വിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ മുഷ്ത്താഖ് റഹ്മാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വെബ്‌സീരിസ് കള്ളിമുള്ള് ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന കള്ളിമുള്ള് ഡിസംബര്‍ ആദ്യവാരം യൂട്യൂബ് ചാനല്‍ വഴി സ്ട്രീം ചെയ്യും.


പത്ത് എപ്പിസോഡുകളിലായി പൂര്‍ണമായും ദുബൈ കേന്ദ്രമായി ചിത്രീകരിച്ച വെബ്‌സീരിസാണ് കള്ളിമുള്ള്. ദുബൈയില്‍ ചിത്രീകരിക്കുന്ന ആദ്യത്തെ ദൈര്‍ഘ്യമേറിയ വെബ്‌സീരിസാണ് കള്ളിമുള്ള്.


സിനിമാ മോഹികളായ മൂന്നു യുവാക്കള്‍ തങ്ങളുടെ സ്വപ്‌നസാക്ഷാത്ക്കരത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

അബ്ദുല്ലത്തീഫ് ഒ കെയാണ് ഡി ഒ പി. നിതീഷ് മോഹന്‍, അമീര്‍ അലി ഒളവറ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. കള്ളിമുളളിന്റെ എഡിറ്റിംഗ് അല്‍ യസഅ് മുസ്തഫയും സംഗീതം സിബു സുകുമാരനും നിര്‍വഹിക്കുന്നു.

അസോസിയേറ്റ് ഡയറക്ടര്‍: ആദില്‍ അഷറഫ്, അസിസ്റ്റന്റ് ഡയറക്ടര്‍: സജിത്ത് എബ്രാഹം, അശ്വതി ബലരാമന്‍, ഭവ്യ ബലരാമന്‍, ജെറിന്‍. ടൈറ്റില്‍ ഡിസൈന്‍:: പ്രദീപ് ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മധു കറുവത്ത്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍: ഷറഫ് അലവി, ഗ്രാഫിക്‌സ്, വി എഫ് എക്‌സ് ആന്റ് പോസ്റ്റര്‍: അമിത് പ്രസാദ്, പി ആര്‍ ഒ: മുജീബുര്‍റഹ്മാന്‍.

സാല്‍മണ്‍, ഫൈസല്‍ മുഹമ്മദ്, പ്രശാന്ത് കൃഷ്ണന്‍, വിനയന്‍ കൂവേരി, ലതീഷ് കുമാര്‍, മധു കറുവത്ത്, കുരുവിള ജോണ്‍, ഷാജഹാന്‍ ഒ ടി, ഇസ്മാഈല്‍ കുഞ്ഞുമോന്‍, ചന്ദ്രഭാനു, ശബീഖ് തയ്യില്‍, റജു ആന്റണി ഗബ്രിയേല്‍, ജയരാജ് പ്രഭാകര്‍, ഷാജി ശശിധരന്‍, എബ്രഹാം ജോര്‍ജ്ജ്, ഷൈജു കനി, ഗാഥ, വൈഷ്ണവി വിനയന്‍, രേഷ്മരാജ്, ശരണ്യ സജി, കവിത ഷാജി, സവിഷ്ണ വിനയന്‍ എന്നിവരാണ് അഭിനേതാക്കള്‍.




