

കൊച്ചി: ലെനയെ കേന്ദ്ര കഥാപാത്രമാക്കി റഹിം ഖാദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വനിത’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. ഷട്ടര്‍ സൗണ്ട് എന്റര്‍ടെയിന്‍മെന്റ്, മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ ജബ്ബാര്‍ മരക്കാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരി 20ന് റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഷമീര്‍ ടി മുഹമ്മദ് ആണ് ഛായാഗ്രാഹകന്‍. വനിത എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. ലെനയുടെ സിനിമാ ജീവിതത്തിലെ തന്നെ ശക്തമായ കഥാപാത്രമായിരിക്കും ‘വനിത’.

ലെനയെ കൂടാതെ സീമ ജി നായര്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് എന്നിവരും ഒരു കൂട്ടം യഥാര്‍ഥ പോലീസ്‌കാരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഷാദ് ഹംസയും പ്രൊജക്ട് ഡിസൈനര്‍ സമദ് ഉസ്മാനും ആണ്. എഡിറ്റിംങ്: മെന്റോസ് ആന്റണി, സംഗീതം: ബിജിപാല്‍, കോസ്റ്റ്യൂം: അബ്ബാസ് പാണാവള്ളി, മേക്കപ്പ്: ബിബിന്‍ തൊടുപുഴ, ഓഡിയോഗ്രാഫി: എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷറഫ് കരുപ്പടന്ന, സൗണ്ട് ഡിസൈനര്‍: വിക്കി- കൃഷ്ണന്‍, ലൊക്കേഷന്‍ മാനേജര്‍: സജീവ് കൊമ്പനാട്, വി എഫ് എക്‌സ്: ജിനീഷ് ശശിധരന്‍, പി ആര്‍ ഒ: പി ശിവപ്രസാദ്, ഡിസൈനിങ്: രാഹുല്‍ രാജ്.
