ഡാന്‍സിന്റെ പശ്ചാത്തലത്തില്‍ ആദ്യ മലയാള ചിത്രം: സാന്റാക്രൂസ് ട്രെയ്‌ലര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന സാന്റാക്രൂസിന്റെ ട്രൈലെര്‍ വിനയ് ഫോര്‍ട്ടിന്റെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു. കേരളത്തിലെ പ്രശസ്ത നൃത്ത സംവിധായകരും ഡാന്‍സേര്‍സും വിനയ് ഫോര്‍ട്ടിനോടൊപ്പം ട്രൈലെര്‍ റിലീസില്‍ പങ്കാളികളായി. ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സാന്റാക്രൂസ് ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തുന്നു.

city exchange

ഡാന്‍സറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്മാന്‍ നായകനാവുന്ന ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത് നൂറിന്‍ ഷെരീഫ് ആണ്

അജു വര്‍ഗീസ്, മേജര്‍ രവി, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളായ
കിരണ്‍ കുമാര്‍, അരുണ്‍ കലാഭവന്‍, അഫ്‌സല്‍ അച്ചല്‍ എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

- Advertisement -
Ad image

അജു വര്‍ഗീസ് അവതരിപ്പിക്കുന്ന ഡയറക്ടര്‍ ഫെര്‍ണാണ്ടസിലൂടെയാണ് കഥയുടെ ആരംഭം. സൂപ്പര്‍താരങ്ങളെ അഭിനയിപ്പിച്ച രണ്ട് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നതിനാല്‍ തന്റെ പുതിയ കഥ ഫോര്‍ട്ട് കൊച്ചിയിലെ സാന്റാക്രൂസ് എന്ന ഡാന്‍സ് ഗ്രൂപ്പിനെ ആസ്പദമാക്കി സ്‌ക്രിപ്റ്റ് തയ്യാറാക്കാന്‍ തിരക്കഥാകൃത്തിനെ ഫോര്‍ട്ട് കൊച്ചിയിലേക്ക് അയക്കുന്നതും തുടര്‍ന്ന് ആ ഡാന്‍സ് ഗ്രൂപ്പിന്റെ കഥ പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിറ്റേത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എല്ലാത്തരം സിനിമ ആസ്വാദകരേയും പ്രീതിപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ നിഗൂഢതയും സങ്കീര്‍ണതയും പ്രണയവും ജീവിതവും കോര്‍ത്തിണക്കിയാണ് സാന്റാക്രൂസ് ജൂലൈ ഒന്നിന് തിയേറ്ററിലേക്ക് എത്തുന്നത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!