ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ മുന്‍ അമീര്‍ നിര്യാതനായി

Web Desk
1 Min Read

ന്യൂദല്‍ഹി: ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ മുന്‍ അമീറും പണ്ഡിതനുമായ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി (87) നിര്യാതനായി. ദല്‍ഹയിലെ അല്‍ശിഫാ ആസുപത്രിയിലായിരുന്നു അന്ത്യം.

city exchange

1935ല്‍ തമിഴ്‌നാട്ടിലെ പുത്തഗ്രാമില്‍ ജനിച്ച അദ്ദേഹം ഉമറാബാദ് ജാമിഅ ദാറുസ്സലാമില്‍ നിന്ന് ഇസ്‌ലാമിക പഠനവും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1954 മുതല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം സാഹിത്യകാരനും ഗവേഷണ തത്പരനുമായിരുന്നു.

അലിഗഡില്‍ പ്രാദേശിക അമീറായും സിന്ദഗി നൗ പത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 2007ലാണ് അഖിലേന്ത്യാ അമീറായി തെരഞ്ഞെടുക്കപ്പെട്ടത്. കാല്‍നൂറ്റാണ്ടു കാലമായി തഹ്ഖീഖാതെ ഇസ്‌ലാമി എന്ന ഉര്‍ദു മാസികയുടെ പത്രാധിപരാണ്. കേരളത്തിലെ ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് ചെയര്‍മാനുമാണ്.

- Advertisement -
Ad image

ഉര്‍ദുവില്‍ 33 ഗ്രന്ഥങ്ങളും വിവിധ ഭാഷകളില്‍ ഇരുപതോളം ഗ്രന്ഥങ്ങളും മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!