ഗുണ്ടാ അക്രമണം: പ്രതി പിടിയില്‍

Web Desk
1 Min Read

കോഴിക്കോട്: ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയില്‍ അതിക്രമിച്ചു കയറി യുവാവിനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ബ്ലേഡ് കൊണ്ട് മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യ പ്രതി പിടിയിലായി. ഉമ്മളത്തൂര്‍ സ്വദേശിയും ഇപ്പോള്‍ മായനാട് വാടകക്ക് താമസിക്കുന്ന ബെന്നിച്ചെക്കന്‍ എന്ന വിബീഷ് (25) ആണ് പിടിയിലായത്.

city exchange

ചേവായൂര്‍ കണ്ണാടിക്കല്‍ കൂറ്റഞ്ചേരി ഉത്സവത്തിനിടെ ഉണ്ടായ അടിപിടി കേസില്‍ പരിക്കേറ്റ പറമ്പില്‍ ബസാര്‍ സ്വദേശിയെയാണ് വിബീഷും സംഘവും ബീച്ച് ആശുപത്രിയില്‍ അതിക്രമിച്ചു കയറി മാരകമായി അക്രമിച്ചത്.

കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം. പൂളക്കടവ് സ്വദേശി അനീസ് റഹ്‌മാനും പറമ്പില്‍ ഹോസ്പിറ്റലില്‍ വെച്ച് അക്രമിക്കപ്പെട്ട ബസാര്‍ സ്വദേശിയും തമ്മില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ അടിപിടിയുണ്ടായിരുന്നു. രക്ഷപ്പെട്ട് ചികിത്സക്കായി ബീച്ച് ഹോസ്പിറ്റലിലേക്ക് പോയതറിഞ്ഞ് അനീസ് റഹ്‌മാന്‍ വിബീഷിനെ വിളിച്ച് വരുത്തി കൂട്ടികൊണ്ട് പോയാണ് ആക്രമണം നടത്തിയത്. വിബീഷിനെതിരെ വിവിധ സ്റ്റേഷനുകളില്‍ ലഹരിമരുന്ന് കേസും അടിപിടി കേസുമുണ്ട്.

അന്വേഷണ സംഘത്തില്‍ സ്പെഷ്യല്‍ ആക്ഷന്‍ഗ്രൂപ്പ് സബ് ഇന്‍സ്പെക്ടര്‍ ഒ മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, സി പി ഒ രാകേഷ് ചൈതന്യം, വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ദീപു കരുവിശ്ശേരി എന്നിവരാണുണ്ടായിരുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!