ഗ്ലിറ്റ്‌സ് ആന്റ് ഗ്ലിറ്ററാറ്റി ഫാഷന്‍ ഷോ മാര്‍ച്ച് അഞ്ചിന് ഷാര്‍ജയില്‍

Web Desk
1 Min Read

ദുബൈ: ഗ്ലിറ്റ്‌സ് ആന്റ് ഗ്ലിറ്ററാറ്റി ഫാഷന്‍ ഷോ സീസണ്‍ രണ്ടിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഷാര്‍ജ മുവൈല സഫാരി മാളില്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് നാല് മുതലാണ് ഫാഷന്‍ ഷോ.

city exchange

മോഡലും നിരവധി ചാനലുകളിലെ വി ജെയുമായ ശ്രുതി ചന്ദ്രനാണ് ഷോ ഡയറക്ടര്‍. ഗ്ലിറ്റ്‌സ് ആന്റ് ഗ്ലിറ്ററാറ്റി സി ഇ ഒ ശരത് ചന്ദ്രനോടൊപ്പം ലോട്ടസ് ടെക്‌നോളജീസ് ഡയറക്ടര്‍ ശ്രീരാഗ് പ്രകാശ്, ചലച്ചിത്ര താരങ്ങളും നിര്‍മാതാക്കളുമായ നവീന്‍ ഇല്ലത്ത്, മധു കറുവത്ത് എന്നിവരാണ് ഷോ പ്രൊഡ്യൂസര്‍മാര്‍.

ചലച്ചിത്ര താരവും ഹിറ്റ് എഫ് എം റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനുമായ മിഥുന്‍ രമേഷ് അവതാരകനായെത്തുന്ന ഫാഷന്‍ ഷോയില്‍ മലയാള ചലച്ചിത്ര താരം ഗായത്രി ആര്‍ സുരേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.

- Advertisement -
Ad image

കൂടുതല്‍ വിവരങ്ങള്‍ക്ക് യു എ ഇയില്‍ 00971585488201 നമ്പറിലും ഇന്ത്യയില്‍ 0091 9539674825 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!