ഗുഡ്‌ബൈ മൗണ്ടന്‍ റിലീസിന് ഒരുങ്ങി

Web Desk
1 Min Read

കൊല്‍ക്കത്ത: ഡബ്ല്യു എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിച്ച് നാഷണല്‍ അവാര്‍ഡ് ജേതാവ് ഡയറക്ടര്‍ ഇന്ദ്രാസിസ് ആചാര്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഗുഡ്‌ബൈ മൗണ്ടന്‍ സിനിമ റിലീസിന് തയ്യാറെടുക്കുന്നു.

city exchange

ഹിന്ദി, ബംഗാളി, ഭോജ്പുരി എന്നീ ഭാഷകളാണ് ചിത്രം പുറത്തിറങ്ങുന്നത്. കൊല്‍ക്കത്തയിലും കേരളത്തിലുമായി ചിത്രീകരിച്ച സിനിമയുടെ പ്രമേയം പ്രണയമാണ്.

നായകന്‍ തന്റെ റിട്ടയര്‍മെന്റിനു ശേഷം കേരളത്തില്‍ ഒരു മലയോര എസ്റ്റേറ്റ് വാങ്ങി, ബംഗ്ലാവും അവിടെ ഉള്ള തോട്ടം തൊഴിലാളികളുമായി അവര്‍ക്കിടയില്‍ ജീവിച്ചു പോകുന്നു. അവര്‍ക്ക് വേണ്ട വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ തന്റെ സഹായങ്ങള്‍ നല്‍കി പ്രവര്‍ത്തിപ്പിക്കുന്നു. തന്റെ പ്രണയിനി ഇരുപത് വര്‍ഷത്തിന് ശേഷം കല്‍ക്കട്ടയില്‍ നിന്നും കേരളത്തില്‍ തിരിച്ചുവന്ന് തന്റെ ഗസ്റ്റ് ഹൗസില്‍ പാട്ടും നൃത്തവുമായി കാടും മലയും കയറി ഇറങ്ങി സന്തോഷത്തില്‍ പങ്കുചേരുന്നു. പിന്നീടുള്ള സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

ഋതുപര്‍ണ സെന്‍ ഗുപ്ത, ഇന്ദ്രനില്‍ സെന്‍ഗുപ്ത, അനിര്‍ബാന്‍, അനന്യ തുടങ്ങിയ താര നിരകള്‍ക്കൊപ്പം യുവ താരങ്ങളും അഭിനയിക്കുന്നു. നിര്‍മാണ നിയന്ത്രണം- റിയാസ് വയനാട്, ക്യാമറ- ശാന്ദ്രു, മ്യൂസിക്- രന്‍ജോയ് ഭട്ടാചാര്യ, എഡിറ്റര്‍- ലുപ്തക്ക് ചാറ്റര്‍ജി.

- Advertisement -
Ad image

ചിത്രം ജൂലൈ 25ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കല്‍ക്കട്ടയില്‍ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് റിലീസ് ചെയ്തു.എന്‍ കെ മുഹമ്മദ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഗുഡ് ബൈ മൗണ്ടന്‍. ഡബ്ല്യു എം മൂവിസിന്റെ അടുത്ത നിര്‍മാണ സംരംഭം മള്‍ട്ടി സ്റ്റാര്‍സ് പാന്‍ ഇന്ത്യന്‍ ചിത്രവും 2025ല്‍ റിലീസിനായി അണിയറയില്‍ ഒരുങ്ങുകയാണ്.

ഓഫീസ് നിര്‍വഹണം- രാജു, സുന്ദരന്‍, രാധ, ഓഡിയോ റൈറ്റ്സ്- എസ് വി എഫ് മ്യൂസിക് ചാനല്‍. പി ആര്‍ ഒ എം കെ ഷെജിന്‍.

Share This Article
Leave a Comment
error: Content is protected !!